KasargodKeralaNattuvarthaLatest NewsNews

പതിനൊന്നാം വയസിൽ പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കാസർഗോഡ്: മൂന്ന് യുവാക്കൾ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കിയപ്പോൾ പുറത്തുവന്നത് മദ്രസ അധ്യാപകന്റെ പീഡന വിവരം. പതിനൊന്ന് വയസുള്ളപ്പോൾ മദ്രസ അദ്ധ്യാപകൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു പെൺകുട്ടി കൗൺസിലിംഗിനിടെ വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള മദ്രസ അദ്ധ്യാപകൻ ആയ അഷ്‌റഫിനെ (41) പോലീസ് അറസ്റ്റ് ചെയ്തു.

പതിനഞ്ച് വയസുകാരിയായ പെൺകുട്ടി ആണ് പരാതിക്കാരി. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട മൂന്ന് യുവാക്കൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പെൺകുട്ടി നൽകിയ പരാതി. കുറച്ച് മാസങ്ങളായി പെൺകുട്ടി ആകെ ക്ഷീണത്തിലായിരുന്നു. പെൺകുട്ടിയുടെ മാനസിക നിലയിൽ അസ്വസ്ഥതകൾ ഉണ്ടെന്ന് മനസിലാക്കിയ അധ്യാപിക പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയ ആക്കിയപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തറിഞ്ഞത്. അധ്യാപിക ചൈൽഡ് ലൈനിന് വിവരമറിയിക്കുകയായിരുന്നു.

Also Read:സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്: സ്വകാര്യ കോളേജ് ക്ലസ്റ്ററായി

പോലീസെത്തി പെൺകുട്ടിയിൽ നിന്നും മൊഴി രേഖപ്പെടുത്തി. പോക്സോ വകുപ്പ് പ്രകാരം യുവാക്കൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് ഒരാളെ പിടികൂടുകയും ചെയ്തു. ഇതിനിടയിലാണ് മദ്രസ അധ്യാപകനും തന്നെ പീഡിപ്പിച്ചിരുന്നു എന്ന വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. മദ്രസയിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മദ്രസ അധ്യാപകനായിരുന്ന അഷറഫ് തന്നെ ലൈംഗികചൂഷണത്തിനിരയാക്കി എന്നായിരുന്നു പെൺകുട്ടിയുടെ പരാതി. തുടർന്ന് ഇയാൾക്കെതിരെയും പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button