ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തിൽ ചിലിക്കും കൊളംബിയക്കും എതിരായ മത്സരങ്ങളില്‍ നായകന്‍ ലയണൽ മെസി കളിക്കില്ല. പിഎസ്ജി ക്യാമ്പിലുള്ള താരം പാരീസില്‍ തന്നെ തുടരുമെന്നാണ് പുറത്തുവരുന്ന വിവരം. ചിലിക്കെതിരെ ഈ മാസം 28നും കൊളംബിയക്കെതിരെ അടുത്ത മാസം രണ്ടിനുമാണ് അര്‍ജന്റീനയുടെ മത്സരങ്ങള്‍. ഖത്തര്‍ ലോക കപ്പിന് അര്‍ജന്റീന ഇതിനോടകം യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.
അതേസമയം, ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാളറിനുള്ള ഫിഫ പുരസ്‌കാരം പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി സ്വന്തമാക്കി. അര്‍ജന്റീനയുടെ ലയണല്‍ മെസിയേയും ഈജിപ്ത് സ്‌ട്രൈക്കര്‍ മൊഹമ്മദ് സലായേയും മറികടന്നാണ് ലെവന്‍ഡോസ്‌കി ഈ നേട്ടം കൈവരിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ലെവന്‍ഡോസ്‌കി ഈ നേട്ടം സ്വന്തമാക്കുന്നത്.
Read Also:- ചൂട് ചെറുനാരങ്ങ വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ!
കഴിഞ്ഞ വര്‍ഷവും ലെവന്‍ഡോസ്‌കി തന്നെയാണ് ഫിഫ പുരസ്‌കാരം സ്വന്തമാക്കിയത്. ലെവന്‍ഡോസ്‌കിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണായിരുന്നു അവസാന രണ്ടു സീസണുകൾ. ഇത്തവണ യൂറോപ്പിലെ ടോപ് സ്‌കോററായിരുന്നു ലെവന്‍ഡോസ്‌കി.
Post Your Comments