തിരുവനന്തപുരം: കോൺഗ്രസിൽ ന്യൂനപക്ഷ നേതാക്കൾ ഇല്ലെന്ന വിമർശനത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ. ഹിന്ദുക്കളുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ഇന്ത്യയില്‍ രണ്ട് ഹിന്ദുത്വ പാര്‍ട്ടി മതിയെന്ന രാഹുൽ ഗാന്ധിയുടെ ആശയമാണ് ശരിയെന്നും കോടിയേരി പറഞ്ഞു.
Also Read:പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് ഒഴിവ്: അഭിമുഖം ജനുവരി 21-ന്
‘ഹിന്ദുക്കളുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ തള്ളിക്കളയാന്‍ തയാറുണ്ടോ? എല്ലാക്കാലത്തും കോണ്‍ഗ്രസില്‍ ന്യൂനപക്ഷ നേതാക്കളുണ്ടായിരുന്നു. മതേതരത്വം കാത്തുസൂക്ഷിക്കാനെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ കീഴ്വഴക്കം മാറ്റാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കണം. ദേശീയ തലത്തില്‍ പോലും കോണ്‍ഗ്രസ് ന്യൂനപക്ഷ നേതാക്കളെ ഒതുക്കുകയാണ്’, കോടിയേരി പറഞ്ഞു.
‘കോണ്‍ഗ്രസ് നല്ല ഹിന്ദുക്കളുടെ പാര്‍ട്ടിയാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതല്ലെ ഏറ്റവും വലിയ വര്‍ഗീയത. ഇന്ത്യയില്‍ രണ്ട് ഹിന്ദുത്വ പാര്‍ട്ടി മതിയെന്ന മോഹന്‍ ഭാഗവതിന്റെ നിലപാടാണോ രാഹുലിനുള്ളത്. രാഹുല്‍ ഗാന്ധിയെ തള്ളിക്കളയാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ? ബിജെപിക്ക് വളമിടാനല്ല ഒറ്റപ്പെടുത്താനാണ് എന്റെ നിലപാട്’, കോടിയേരി കൂട്ടിച്ചേർത്തു.
Post Your Comments