തിരുവനന്തപുരം: മേപ്പടിയാൻ സിനിമയ്‌ക്കെതിരെ അനുകൂല പ്രതികൂല ചർച്ചകൾ കൊഴുക്കുകയാണ്. എന്തായാലും മേപ്പടിയാൻ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആണ്. ഇതിനിടെ ലാൻഡ് മാഫിയയുടെ ക്രൂരതകൾക്കെതിരെയുള്ള സിനിമയാണ് ഇതെന്ന് പറഞ്ഞ് ജോൺ ഡിറ്റോ രംഗത്തെത്തി. ഈരാറ്റുപേട്ടയിൽ നടന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
മേപ്പടിയാൻ എന്ന സിനിമ കണ്ടു.
ഉള്ളിൽത്തട്ടുന്ന,ഒരു ലോഹിതദാസ് ചിത്രം കണ്ട പ്രതീതി.
റിയൽ എസ്റ്റേറ്റ് മേഖലയിലൂടെ ഭൂമി സ്വന്തമാക്കി മതത്തിനു വേണ്ടി രാഷ്ട്രീയ അധികാരം പിടിക്കുന്ന പുതിയ ഈരാറ്റുപേട്ട മോഡൽ തന്ത്രമാണ്
മേപ്പടിയാൻ സിനിമയിൽ അനാവരണം ചെയ്യുന്നത്.
അതിനാൽ ഒരേ സമയം കാലികവും യാഥാസ്ഥിതികവുമാണ്.
ആദ്യ ഭാഗം അൽപ്പം ലാഗ് ചെയ്തത് ബിൽഡപ്പുകളിൽ വിശദാംശം കൂടിപ്പോയതാണ്.
നിസ്സഹായനായിപ്പോകുന്ന ഒരു നായകനെ അവതരിപ്പിച്ച ഉണ്ണി മുകുന്ദൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ചുമലുകൾ പലപ്പോഴും ഒരു യോദ്ധാവിന്റെതെന്നപോലെ ഉയർന്നു തന്നെയിരിക്കുന്നത്
കഥാപാത്രത്തിന്റെ climax ലെ transformation ന് ഒരു പുതിയ മുഖം മോഡൽ ഫയർ നൽകാൻ അപര്യാപ്തമായി.
നായകന്റെ തോളിലേറിയല്ല ഈ സിനിമ വളരുന്നത്. ചുറ്റും വളരുന്ന അസാധാരണവും അപകടകരവുമായ ചില യാഥാർത്ഥ്യങ്ങളുടെ ചുഴിയിൽപ്പെട്ടു പോകുന്ന നായകനാണ് ഇതിൽ.
ഈ സിനിമയിലെ ഏറ്റവും പ്രശംസനീയമായ വസ്തുത കഥാപാത്രങ്ങളായി ജീവിക്കുന്നവരെ കാസ്റ്റു ചെയ്തതാണ്.
ഇന്ദ്രൻസ്, സൈജു കുറുപ്പ്, നിഷാ സാരംഗ്, ജോണി, അയ്യപ്പനും കോശിയും സിനിമയിലെ കോശിയുടെ ഡ്രൈവറായി വരുന്ന നടൻ ഇതിൽ മെക്കാനിക്ക് ആയി , ആശാനായി മാറുന്നു.
അജു വർഗ്ഗീസിന്റെ മലയോര കോൺഗ്രസ് നേതാവും ഷാജോണിന്റെ രജിസ്റ്റാറും, മേജർ രവിയും ശ്രീജിത്ത് രവിയും എന്നു പോട്ടെ
പാസ്സിങ്ങിലെ Junior artist കൾ പോലും
സിനിമയിൽ ഇഴുകിച്ചേർന്ന് ഒറിജിനാലിറ്റിയിൽ നിൽക്കുന്നു.
തിരക്കഥയും സംവിധാനവും നിർവ്വഹിച്ച വിഷ്ണു മോഹന് വന്ദനം.
ഉണ്ണി മുകുന്ദനും ഒരു കാലമുണ്ട്. മലയാളി പുരുഷന്റെ സ്വതസിദ്ധമായ ധൈര്യത്തിന്റേയും
സത്യസന്ധതയുടേയും കാലം.
ഉണ്ണീ, ചുമലുകൾ ചിലയവസരങ്ങളിൽ താഴ്ത്തിവയ്ക്കണം.
നിർവ്വഹണഘട്ടങ്ങളിൽ ഉജ്ജ്വലമായി ഉയർന്നു തന്നെ നിൽക്കണം.
വെറും കസേര സിംഹാസനമായി മാറുന്ന കാലം വരും.
ഉണ്ണി മുകുന്ദന്റെ കാലം.
Post Your Comments