Latest NewsNewsFood & CookeryLife StyleHealth & Fitness

ദിവസവും പൈനാപ്പിള്‍ കഴിക്കാം: ആരോഗ്യഗുണങ്ങൾ നിരവധി

ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പൈനാപ്പിള്‍. അതുകൊണ്ട് തന്നെ ജ്യൂസ് പ്രേമികളുടെ ഇഷ്‌ട വിഭവം കൂടിയാണ് പൈനാപ്പിള്‍. ഇവിടെയിതാ, പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ചില ഗുണങ്ങളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അവ എന്തെല്ലാമെന്ന് നോക്കാം.

വേദന സംഹാരി

കഠിനമായ വേദനകള്‍ക്ക് ആശ്വാസമേകുന്ന ഘടകങ്ങള്‍ പൈനാപ്പിളിലുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള ബ്രോമെലെയ്ന്‍ എന്ന എന്‍സൈം, വേദന ശമിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. അതുപോലെ രക്തം കട്ട പിടിക്കുന്നത് തടയുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ആസ്‌പിരിന്‍ ഗുളികയുടെ ഫലം ഇതിന് കിട്ടും.

Read Also  :   ഫിഫയുടെ മികച്ച താരം ലെവന്‍ഡോസ്‌കി, അലക്‌സിയ മികച്ച വനിതാ താരം

കൊഴുപ്പിനെ ഇല്ലാതാക്കും

പൈനാപ്പിളില്‍ മധുരം അടങ്ങിയിട്ടുണ്ടെങ്കിലും ഇത് കൊഴുപ്പിനെ കത്തിച്ചുകളയുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഭാരം കുറയ്‌ക്കാനും വണ്ണം കുറയ്‌ക്കാനും ആഗ്രഹിക്കുന്നവര്‍ ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് ഉത്തമമാണ്.

കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമം

പൈനാപ്പിള്‍ ശീലമാക്കുന്നത് കണ്ണുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന‍് സഹായിക്കും. പൈനാപ്പിളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍-സി, മാംഗനീസ്-പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും കണ്ണുകളിലെ കോശങ്ങള്‍ നശിക്കുന്നതിനെ ചെറുക്കും. ഇത് കാഴ്‌ച സംബന്ധമായ പ്രശ്‌നങ്ങളില്‍ ആശ്വാസമേകും. കൂടാതെ കണ്ണുകളുടെ ആരോഗ്യത്തെ സഹായിക്കുന്ന ബീറ്റ കരോട്ടിനും ഇതില്‍ അടങ്ങിയിട്ടുണ്ട്.

Read Also  :   പ്രസംഗത്തിനിടെ ടെലിംപ്രോപ്റ്റര്‍ തകരാറിലായി: മോദി പ്രസംഗത്തിൽ പരിഹാസവുമായി രാഹുല്‍ ഗാന്ധി

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും

രക്തസമ്മര്‍ദ്ദവും ഹൈപ്പര്‍ ടെന്‍ഷനും നിയന്ത്രിക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍. കുറഞ്ഞ അളവില്‍ സോഡിയവും കൂടിയ അളവില്‍ പൊട്ടാസ്യവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button