ThiruvananthapuramLatest NewsKeralaNattuvarthaNews

സ്വർണം കവർന്നു : വീട്ടുജോലികാരിയും ഭർത്താവും അറസ്റ്റിൽ

കൊച്ചി: കോന്തുരുത്തി സ്റ്റീഫൻ പാദുവ റോഡിലുള്ള വീട്ടിൽനിന്ന് എട്ടുപവൻ സ്വർണാഭരണങ്ങൾ മോഷണംപോയ സംഭവത്തിൽ വീട്ടുജോലിക്കാരിയും ഭർത്താവും അറസ്റ്റിൽ. ഊന്നുകൽ സ്വദേശി വാരിക്കണ്ടത്തിൽ വീട്ടിൽ അഞ്ജു ജയൻ (35), ഭർത്താവ് കോന്തുരുത്തി സ്വദേശി പാലയ്ക്കപ്പിള്ളി വീട്ടിൽ ജയൻ (40) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

Also Read : ഡ്രോണുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി ദുബായ്

ഭാര്യ മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ചത് ജയനായിരുന്നു. തേവര ശാന്തിനഗറിലുള്ള ജൂവലറിയിൽനിന്ന് വിറ്റ സ്വർണം കണ്ടെടുത്തു. അടിമാലിയിലുള്ള അഞ്ജുവിന്റെ ബന്ധുവിന്റെ വീട്ടിൽനിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസ് ആയതോടെ ഇരുവരും ഒളിവിൽ പോയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button