പാലക്കാട്: ജില്ലാ ആശുപത്രിയിലെ പേവിഷ പ്രതിരോധ വാക്‌സിന്‍ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുപ്പിക്കാൻ കൊണ്ടു വന്ന പൂച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മാന്തി. ചെറിയ കാര്‍ഡ്‌ബോഡ് പെട്ടിയില്‍ സുരക്ഷിതമായി ആശുപത്രി വരെ എത്തിച്ച പൂച്ച സമരം കാര്യമായെന്ന് കണ്ടപ്പോൾ ഓടാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടയിലാണ് ആശുപത്രിയില്‍ എവിടെയോ ഒളിച്ച പൂച്ച രക്ഷപ്പെടാനായി ചാടി ഓടുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.സദ്ദാം ഹുസൈന്റെ കയ്യില്‍ മാന്തിയത്. തുടർന്ന് പൂച്ചയെ കുത്തിവെയ്പ്പ് എടുക്കാൻ കൊണ്ടുവന്ന പ്രവർത്തകനെ കുത്തിവയ്‌പ്പെടുത്ത ശേഷമാണ് ആശുപത്രിയില്‍നിന്ന് തിരികെ കൊണ്ടു പോയത്.
അതേസമയം, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നിന്നുള്ള വിതരണം വൈകുന്നതാണു വാക്‌സിന്‍ ക്ഷാമത്തിനു കാരണമെന്നും ഇതു ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോ.കെ.എ.നാസര്‍ അറിയിച്ചു പരമാവധി വേഗത്തില്‍ വാക്‌സീന്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നതായും നാസര്‍ പറഞ്ഞു.
Post Your Comments