കൊച്ചി: ഇടുക്കിയിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡൻറ് കെ സുധാകരന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ കെ സുധാകരനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് വി ടി ബൽറാം. ഫേസ്ബുക്കിലൂടെയാണ് ബൽറാം പിന്തുണ അറിയിച്ചിരിക്കുന്നത്. ‘താരമാണ്, വിണ്ണിലെ പ്രമുഖരുടെയല്ല മണ്ണിൽ പണിയെടുക്കുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ മനസ്സിലെ അഭിമാന താരം’- വി ടി ബൽറാം കുറിച്ചു.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് കെ. സുധാകരന്റെ നിലപാടില്‍ പ്രതിഷേധിച്ച് കെ.എസ്.യു തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി വി.എസ്. ഡേവിഡ് സ്ഥാനം രാജിവെച്ചു. കൂടെ നില്‍ക്കുന്നവരെ ചതിക്കാന്‍ പഠിച്ചിട്ടില്ല. ആരുടെയും ഉള്ള് തുരന്ന് നോക്കാന്‍ പോയിട്ടില്ല. കാലം ഇതിന് കണക്ക് ചോദിക്കാതെ പോകുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും ഡേവിഡ് പറഞ്ഞു.
Read Also : പുത്തൻ സ്‍കോര്‍പ്പിയോയുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി മഹീന്ദ്ര
ധീരജ് വധക്കേസിൽ അറസ്റ്റിലായ 5 പേർക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നാണ് കെ സുധാകരന്‍റെ വാദം. നിഖിൽ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല എന്നും സുധാകരൻ പറഞ്ഞു. പൈലി വീഴുമ്പോൾ 5 പേരും അടുത്തില്ലായിരുന്നു, ധീരജിനെ കുത്തിയത് ആരെന്ന് ദൃക്സാക്ഷികൾക്ക് പറയാനാവുന്നില്ലെന്നാണ് സുധാകരന്‍ അവകാശപ്പെടുന്നത്. രക്ഷപ്പെടാൻ വേണ്ടിയാണ് നിഖിൽ ഓടിയത്, കുത്തിയത് ആരും കണ്ടിട്ടില്ല എല്ലാ നിയമസഹായവും പ്രതികൾക്ക് നൽകുമെന്നും സുധാകരൻ പറഞ്ഞു.
Post Your Comments