കൊച്ചി: കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം മൃതദേഹം കൊലയാളി പൊലീസ് സ്റ്റേഷനില്‍ കൊണ്ടിട്ട സംഭവം സംസ്ഥാനത്തിന് അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്താന്‍ ആഭ്യന്തര വകുപ്പിനാകുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. പത്തൊമ്പതുകാരനായ ഷാന്‍ ബാബുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് അഴിഞ്ഞാടുന്ന ഗുണ്ടാസംഘങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ ആഭ്യന്തര വകുപ്പിനാകുന്നില്ല. ഗുണ്ടകളെയും ക്രിമിനലുകളെയും സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ പരിണിത ഫലമാണിത്. ഇങ്ങനെ പോയാല്‍ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയേണ്ടി വരുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.
പൊലീസിലെ കുറ്റകൃത്യങ്ങളും ഗണ്യമായി വര്‍ദ്ധിക്കുകയാണ്. പൊലീസിനെ നിയന്ത്രിക്കാന്‍ ആളില്ല. പൊലീസിലെ ഉന്നതര്‍ പറയുന്നത് ആരും അനുസരിക്കുന്നില്ല. ഒറ്റപ്പെട്ട സംഭവമെന്ന് പറയുന്നത് ഇപ്പോള്‍ പതിവാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments