തിരുവനന്തപുരം: പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ നാല്പതോളം ദിവസം തടവിലാക്കിയെന്ന വെളിപ്പെടുത്തലുമായിട്ടു ഇരുപതുകാരി. പ്രണയിച്ച് വിവാഹം കഴിച്ച മുസ്ലീം യുവാവും വീട്ടുകാരും ചേര്‍ന്ന് ബലമായാണ് മതപഠന കേന്ദ്രത്തില്‍ തടവിലാക്കിയതെന്നു ക്രിസ്ത്യന്‍ യുവതി. ഇവിടെ നിന്നും രക്ഷപെട്ട് വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവില്‍ നിന്നും ക്രൂരപീഡനം നേരിടേണ്ടിവന്നുവെന്നും യുവതിയുടെ പരാതി. കൂടാതെ മതം മാറാത്തതിന്റെ പേരില്‍ ഭര്‍ത്താവ് തങ്ങളുടെ കിടപ്പറ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നെന്നും യുവതി വ്യക്തമാക്കുന്നു.
READ ALSO: ദുരന്ത സൂചന നല്കി ഓര് മത്സ്യങ്ങള്‍ കരയ്ക്കടിഞ്ഞു : വന്‍ ദുരന്തം വരുന്നുണ്ടെന്ന് പഴമക്കാര്‍
പോത്താനിക്കാട് പോലീസ് സ്റ്റേഷനില്‍ പരാതിയുമായി യുവതി എത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കോതമംഗലം സ്വദേശിയായ അസ്ലം(33) ആണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ സ്ത്രീധന പീഡനം, ബലമായി തടവില്‍ വയ്ക്കല്‍, ശാരീരിക പീഡനം തുടങ്ങിയ പരാതികളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. 2021 ഡിസംബര്‍ ഏഴിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെതുടര്‍ന്ന് ഭര്‍ത്താവും കുടുംബാംഗങ്ങളും മുന്‍കൂര്‍ ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിച്ചു. എന്നാല്‍ ജനുവരി 10 കോടതി ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.
പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ യുവതിയെ ബലമായി 40 ദിവസം പാര്‍പ്പിച്ചെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയത്ത് യുവതിയ്ക്ക് പുറത്തു പോകാനോ മറ്റുള്ളവരുമായുള്ള സമ്ബര്ക്കത്തിനോ അനുമതിയുണ്ടായിരുന്നില്ല. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് യുവതിയും ഭര്‍ത്താവും യുവതിയെ ബലംപ്രയോഗിച്ച് പൊന്നാനിയിലെ മതപഠനകേന്ദ്രത്തില്‍ എത്തിക്കുകയും അവിടെ തടവിലാക്കുകയും ചെയ്തു. മതപഠനകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട് യുവതി ക്രൂരമായ മാനസിക, ശാരീരിക, ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായെന്ന് വാദിഭാഗം നിരത്തിയ തെളിവുകളില്‍ നിന്ന് വ്യക്തമാണെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജി ഗിരീഷ് വിധിപ്രസ്താവ വേളയില്‍ ചൂണ്ടികാണിച്ചു. കൂടാതെ യുവതിയുടെ കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് സുഹൃത്തുക്കളുമായി പങ്കുവെച്ച് യുവതിയെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതുകൂടാതെ സ്വന്തം മതവിശ്വാസം ഉപേക്ഷിച്ച് മറ്റൊരു മതവിശ്വാസം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചതും യുവതിയില്‍ കടുത്ത മാനസിക സംഘര്‍ഷത്തിനിടയാക്കിയതായും ജഡ്ജി നിരീക്ഷിച്ചു.
Post Your Comments