ശ്രീനഗര്‍: പൂര്‍വവിദ്യാര്‍ഥികളില്‍ ചിലര്‍ ഭീകരസംഘടനകളില്‍ ചേര്‍ന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നു ദക്ഷിണ കശ്‌മീരിലെ ഷോപിയാന്‍ ജില്ലയിലുള്ള മതപാഠശാല അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍.
തീവ്രവാദത്തിന്റെയും ഭീകരസംഘടനകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന്റെയും പ്രധാന കേന്ദ്രമെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്ന ദക്ഷിണ കശ്‌മീരിലെ കുല്‍ഗാം, പുല്‍വാമ, അനന്തനാഗ് ജില്ലകളില്‍നിന്നുള്ളവരാണു സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും. പുല്‍വാമ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട സാജിദ് ഭട്ട് അടക്കം ഇവിടെ വിദ്യാര്‍ഥികളായിരുന്നു.
ഇവിടെനിന്നുള്ള 13 വിദ്യാര്‍ഥികള്‍ ഭീകരസംഘടനയില്‍ ചേര്‍ന്നിട്ടുണ്ടെന്നാണു കണ്ടെത്തല്‍.കേരളം, ഉത്തര്‍പ്രദേശ്, തെലങ്കാന എന്നിവടങ്ങില്‍നിന്നും വിദ്യാര്‍ഥികളെത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നുള്ളവരുടെ വരവ് കുറഞ്ഞതായി ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
Post Your Comments