![](/wp-content/uploads/2022/01/whatsapp_image_2022-01-17_at_9.17.36_am_800x420.jpeg)
തിരുവനന്തപുരം: പീഡനക്കേസിൽ കുറ്റവിമുക്തനായ ഫ്രാങ്കോ മുളയ്ക്കൽ പാലാ മുൻ എം എൽ എ പി സി ജോർജ്ജിനെ സന്ദർശിച്ചതിൽ വിവാദം കത്തിക്കയറുന്നു. ഫ്രാങ്കോ മുളയ്ക്കൽ പി സി ജോർജ്ജിനെക്കുറിച്ച് പറയുന്ന വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് സംഭവത്തിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നത്.
ഞാൻ ഇവിടെ വന്നത് ഒരു റിട്ടേൺ വിസിറ്റിനു ആണെന്നും, ആരെക്കാണാനാണ് വന്നതെന്ന് ചോദിച്ചാൽ ഞാൻ ഞാനെന്റെ അപ്പനെക്കാണാൻ വന്നതാണെന്നും ഫ്രാങ്കോ മുളയ്ക്കൽ പറയുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വിമരശനം ശക്തമാകുന്നത്.
വിശുദ്ധ ഫ്രാങ്കോ പിതാവിന് വയറിളകിയപ്പോൾ തെറിച്ചു വീണതാകാം പിസി ജോർജ്. അല്ലാതെ ഇത്ര ഉദാത്തമായ ഒരു പുത്രനെ ഭൂമിയിൽ ഏത് അമ്മ പ്രസവിക്കാൻ എന്നാണ് സോഷ്യൽ മീഡിയ വിഷയത്തിൽ പ്രതികരിക്കുന്നത്. അതേസമയം, ജോസ് കെ മാണി അടക്കമുള്ള പ്രമുഖർ ഫ്രാങ്കോയെ ജയിലിൽ ചെന്ന് കണ്ടതിന്റെ ചിത്രങ്ങളും ഇതിനോടകം പ്രചരിച്ചിരുന്നു.
Post Your Comments