തിരുവനന്തപുരം: സംവിധായകൻ ജിയോ ബേബിയെ രൂക്ഷമായി വിമർശിച്ച് ആർ ജെ സലിമിന്റെ ഫേസ്ബുക് പോസ്റ്റ്. ധീരജിന്റെ മരണത്തിൽ സിപിഎമ്മിനെയും കൊലപാതക രാഷ്ട്രീയത്തെയും വിമർശിച്ചുകൊണ്ട് ഒരു യുവതി എഴുതിയ ഫേസ്ബുക് പോസ്റ്റ് പങ്കുവച്ചതാണ് ആർ ജെ സലിമിനെ ചൊടിപ്പിച്ചത്. ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ കഴിഞ്ഞ വർഷത്തെ നല്ല സിനിമകളിൽ ഒന്ന് തന്നെയാണ്, പക്ഷെ അദ്ദേഹത്തോടുള്ള രാഷ്ട്രീയ ഐക്യപ്പെടൽ ആ സിനിമയോടെ അവസാനിക്കുന്നുവെന്ന് ആർ ജെ സലിം പറയുന്നു.
Also Read:കൊലക്കേസിലടക്കം നിരവധി കേസുകളിലെ പ്രതി പോക്സോ കേസിൽ പിടിയിൽ
‘വ്യാജ ദളിത് മഴവിൽ സ്നേഹക്കൂടാരമായ അംബേദ്കറൈറ്റ് – സുടാപ്പി – പോമോ സഖ്യത്തിലെ ഏതോ ചീഞ്ഞ തലച്ചോറെഴുതിവിട്ട വിഷ സാഹിത്യം അതേപോലെ എടുത്തു പ്രൊഫൈലിൽ ഒട്ടിക്കുന്നതിനു മുൻപ് നേരെ ഒന്ന് വായിച്ചുപോലും നോക്കിയിട്ടുണ്ടോ എന്ന് സംശയം’, ആർ ജെ സലിം വിമർശിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം:
ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ കഴിഞ്ഞ വർഷത്തെ നല്ല സിനിമകളിൽ ഒന്ന് തന്നെയാണ്. പക്ഷെ അദ്ദേഹത്തോടുള്ള രാഷ്ട്രീയ ഐക്യപ്പെടൽ ആ സിനിമയോടെ അവസാനിക്കുന്നു. ഇന്നലെ രാത്രി പുള്ളി തന്റെ പ്രൊഫൈലിൽ ചെയ്തിട്ട ദളിത് സ്നേഹ പോസ്റ്റ് മതി അദ്ദേഹം എത്രത്തോളം പരിമിത രാഷ്ട്രീയ ധാരണയുള്ളയാളാണെന്നു മനസ്സിലാക്കാൻ. വ്യാജ ദളിത് മഴവിൽ സ്നേഹക്കൂടാരമായ അംബേദ്കറൈറ്റ് – സുടാപ്പി – പോമോ സഖ്യത്തിലെ ഏതോ ചീഞ്ഞ തലച്ചോറെഴുതിവിട്ട വിഷ സാഹിത്യം അതേപോലെ എടുത്തു പ്രൊഫൈലിൽ ഒട്ടിക്കുന്നതിനു മുൻപ് നേരെ ഒന്ന് വായിച്ചുപോലും നോക്കിയിട്ടുണ്ടോ എന്ന് സംശയം.
അഭിമന്യുവും ധീരജുമൊക്കെ കോളേജിന് പുറത്തുള്ളവരെ ആക്രമിക്കാൻ പോയപ്പോഴാണത്രെ കൊല്ലപ്പെട്ടത് എന്നാരാണ് മിസ്റ്റർ ജിയോ ബേബി നിങ്ങളോടു പറഞ്ഞത് ? എന്ത് പന്നത്തരവും പറയാമെന്നാണോ ? അഭിമന്യുവിന്റെ പേരിൽ പിരിക്കപ്പെട്ട കാശിന്റെ ഒരംശം മാത്രമാണ് അവർക്ക് കിട്ടിയതെന്നും അഭിമന്യുവിന്റെ പേരിലെ സ്മാരകത്തിൽ നിന്നും നാളെ ആ കുടുംബം അന്യമാക്കപ്പെടുമെന്നുമൊക്കെ കണ്ടെത്തലുകളുണ്ട്. എന്തോരം ഫ്രസ്‌ട്രേഷൻ ഉള്ള മനസ്സിൽ നിന്നാണ് ഇടതിനോട് ഇത്രയും വെറുപ്പ് വരുന്നുണ്ടാവുക ?
കേരളത്തിലെ ദളിതരുടെ ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തന മണ്ഡലം സിപിഎമ്മാണ്. ദളിതർ ഏറ്റവും കൂടുതൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പാർട്ടി. അഭിമന്യുവിനെയും ധീരജിനെയും കൊലപ്പെടുത്തിയത് അവരുടെ സ്വത്വം നോക്കിയിട്ടല്ലായിരുന്നു, അവരുടെ രാഷ്ട്രീയം നോക്കിയിട്ടായിരുന്നു. ഇരയാക്കപ്പെടുന്നവരിൽ ജാതിയും ഒരു ഘടകമായി പ്രവർത്തിക്കുന്നുണ്ട് എന്നത് ശരിയാണ്, പക്ഷെ ഇവിടെ ആദ്യ സ്ഥാനത്തു അവരുടെ ഇടത് രാഷ്ട്രീയമായിരുന്നു, എതിരാളികൾ അവരിൽ കണ്ട കുറ്റം.
എന്നിട്ടും അവരെ നിഷ്‌കരുണം കുത്തിക്കൊന്ന ഇസ്ലാമിസ്റ്റുകൾക്കെതിരെയോ കോൺഗ്രസിനെതിരെയോ ഒരു പൂഴിമണ്ണ് പോലും വാരിയെറിയാതെ കൃത്യമായി ഇടതിന്റെ കുത്തിന് തന്നെ പിടിക്കാൻ തോന്നുന്ന ആ മനസ്സുണ്ടല്ലോ. നമിക്കണം. കൃത്യമായ ഇടവേളകളിൽ വീഡി സതീശ സ്തുതി, ദളിത് കെയർ, അംബേദ്കറൈറ്റ് കെരുതൽ, സുടാപ്പി – പോമോ ഗുൽമോഹരിക്കൽ. ഇതാണ് ആ പ്രൊഫൈലിന്റെ ഒരു പാറ്റേൺ. സത്യത്തിൽ എന്താണ് ജിയോ ബേബി താങ്കൾ പറഞ്ഞു വെയ്ക്കുന്നത് ? ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഒരു അബദ്ധമായിരുന്നു എന്നോ ?
Post Your Comments