കോഴിക്കോട് : കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ വിമർശനവുമായി എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ. സുധാകരൻ തോക്ക് കൊണ്ട് നടക്കുന്ന കോൺഗ്രസുകാരനാണ്. സുധാകരനിൽ നിന്ന് ഒരു നല്ല വാക്ക് ആരും പ്രതീക്ഷിക്കുന്നില്ലെന്നും പി സി ചാക്കോ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി സി ചാക്കോ.
‘തോക്ക് കൊണ്ട് നടക്കുന്ന കോൺഗ്രസുകാരനാണ് സുധാകരൻ. സുധാകരനിൽ നിന്ന് ഒരു നല്ല വാക്ക് ആരും പ്രതീക്ഷിക്കുന്നില്ല. കേരളത്തിലെ ഭൂരിപക്ഷം കോൺഗ്രസുകാരും സുധാകരനെ അംഗീകരിക്കുന്നില്ല. അധികം താമസിക്കാതെ ഇവർ സുധാകരനെ തള്ളിപ്പറഞ്ഞ് രംഗത്ത് വരും’- പി സി ചാക്കോ പറഞ്ഞു.
Read Also : രക്തസമ്മർദ്ദം കുറയ്ക്കാൻ ഇരുമ്പന്‍പുളി ഇങ്ങനെ കഴിക്കൂ
അതേസമയം, കൊലപാതക രാഷ്ട്രീയത്തോടുള്ള കെ സുധാകരന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് കേൺഗ്രസ് ബന്ധം അവസാനിപ്പിച്ച് കെഎസ്‍യു തൃശൂര്‍ ജില്ലാ സെക്രട്ടറി വി എസ് ഡേവിഡും രംഗത്തെത്തിയിരുന്നു. ധീരജിന്‍റെ കൊലയാളികളായ കെഎസ്‍യു പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്ന കെ സുധാകരന്‍റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഡേവിഡിന്‍റെ രാജി പ്രഖ്യാപനം.
Post Your Comments