Latest NewsKeralaNews

കൂടെ നില്‍ക്കുന്നവരെ ചതിക്കാന്‍ പഠിച്ചിട്ടില്ല, സുധാകരന്റെ നിലപാട് കേട്ട് ഞെട്ടിപ്പോയി: രാജിവെച്ച് കെഎസ്‌യു നേതാവ്

കൊച്ചി: ഇടുക്കി എന്‍ജിനീയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ കൊലയാളികളായ കെ.എസ്.യു പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്നും പിന്തുണയ്ക്കുമെന്നുമുള്ള കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ നിലപാടില്‍ പ്രതിഷേധിച്ച് സ്ഥാനം രാജിവെച്ച് കെ.എസ്.യു തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി വി.എസ്. ഡേവിഡ്. സുധാകരന്റെ ഈ നടപടിയില്‍ താന്‍ ഞെട്ടിപ്പോയെന്നും ഡേവിഡ് പറയുന്നു.
പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നുവെന്ന് അറിയിച്ചുള്ള വാര്‍ത്താ കുറിപ്പിലാണ് ഡേവിഡ് ഇക്കാര്യം പറയുന്നത്.

കൂടെ നില്‍ക്കുന്നവരെ ചതിക്കാന്‍ പഠിച്ചിട്ടില്ല. ആരുടെയും ഉള്ള് തുരന്ന് നോക്കാന്‍ പോയിട്ടില്ല. കൂടെ നിന്ന് ചതിച്ച പാരമ്പര്യമുള്ള പ്രസ്ഥാനത്തെ തിരിച്ചറിയാന്‍ വൈകിയെന്നും ഡേവിഡ് പറയുന്നു. സഹപ്രവര്‍ത്തകയെ ഉപയോഗിച്ച് കൂട്ടിത്തിൽ ഒരുവനെ പോക്‌സോ കേസില്‍ കുടുക്കി പ്രസ്ഥാനത്തില്‍ നിന്നും പുറത്താക്കിയവര്‍ ഇപ്പോള്‍ മറ്റൊരു ആയുധവുമായി തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ഡേവിഡ് പറയുന്നു. കാലം ഇതിന് കണക്ക് ചോദിക്കാതെ പോകുമെന്ന് ഞാന്‍ കരുതുന്നില്ല. അനുഭവം അതാണ്. കോണ്‍ഗ്രസുമായും അതിന്റെ പോഷക സംഘടനകളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്നും വി എസ് ഡേവിഡിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വിശദമാക്കുന്നു.

Read Also  :  വിശുദ്ധ ഫ്രാങ്കോ പിതാവിന് വയറിളകിയപ്പോൾ തെറിച്ചു വീണതാകാം പിസി ജോർജ്: വിമർശനവുമായി സോഷ്യൽ മീഡിയ

അതേസമയം, ഡേവിഡിന്‍റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ രൂക്ഷമായ പരിഹാസവും വിമര്‍ശനവുമാണ് ഉയരുന്നത്. ധീരജ് വധക്കേസിൽ പ്രതികളെ കഴിഞ്ഞ ദിവസവും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതിരോധിച്ചിരുന്നു. കൊലക്കേസിൽ അറസ്റ്റിലായ 5 പേർക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നാണ് കെ സുധാകരന്‍റെ വാദം. നിഖിൽ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല എന്നും സുധാകരൻ പറഞ്ഞു. പൈലി വീഴുമ്പോൾ 5 പേരും അടുത്തില്ലായിരുന്നു, ധീരജിനെ കുത്തിയത് ആരെന്ന് ദൃക്സാക്ഷികൾക്ക് പറയാനാവുന്നില്ലെന്നാണ് സുധാകരന്‍ അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button