ThiruvananthapuramLatest NewsKeralaNattuvarthaNews

പരസ്യവിചാരണ: കുട്ടിയോട് ക്ഷമ ചോദിച്ചിട്ടില്ല, വിശദീകരണവുമായി ഡിജിപിയുടെ ഓഫിസ്

തിരുവനന്തപുരം: തലസ്ഥാനത്ത് പിങ്ക് പൊലീസിന്‍റെ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയോട് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ക്ഷമ ചോദിച്ചെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ അവകാശവാദം തള്ളി ഡിജിപിയുടെ ഓഫിസ്. കോടതി ഉത്തരവ് കൈമാറാനെത്തിയപ്പോൾ ഡിജിപി ക്ഷമ ചോദിച്ചതായാണ് പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ പറഞ്ഞിരുന്നത്.

അതേസമയം, പെണ്‍കുട്ടിയുടെ കുടുംബം ഡിജിപിയെ നേരിട്ടു കണ്ടിട്ടില്ലെന്നും ഡിജിപി ക്ഷമ ചോദിച്ചിട്ടില്ലെന്നും പോലീസ് വക്താവ് അറിയിച്ചു. നേരത്തെ കേസില്‍ കുറ്റാരോപിതയായ പിങ്ക് പോലീസ് ഉദ്യോഗസ്ഥ കോടതിയില്‍ ക്ഷമാപണം നടത്തിയിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ കുടുംബം നിരസിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button