Jobs & VacanciesLatest NewsNewsCareerEducation & Career

ഹോമിയോപ്പതി മെഡിക്കൽ കോളജിൽ കരാർ നിയമനം: അഭിമുഖം ജനുവരി 22 ന്

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഔട്ട് റീച്ച് പ്രോഗ്രാമുകളിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഫിസിഷ്യൻ തസ്തികകളിൽ ഒഴിവ്. ഒരു വർഷത്തേക്കാണ് നിയമനം. അഭിമുഖം ജനുവരി 22-ന് രാവിലെ 11ന് മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ചേംബറിൽ നടക്കും.

Read Also  :  ഭര്‍ത്താവ് അറിയാതെ കാമുകനെ കാണാന്‍ വന്നു, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ശ്രമം: യുവതി പിടിയിൽ

രണ്ട് തസ്തികകളിലും ഒരു ഒഴിവ് വീതമാണുള്ളത്. എം.എസ്.സി. ക്ലിനിക്കൽ സൈക്കോളജിയോ തത്തുല്യ യോഗ്യതയോ അല്ലെങ്കിൽ എം.ഫിൽ ഇൻ സൈക്കോളജി അല്ലെങ്കിൽ ആർ.സി.ഐ. അപ്രൂവ്ഡ് രണ്ടു വർഷ തത്തുല്യ കോഴ്സ്, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷൻ എന്നിവയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ആവശ്യമായ യോഗ്യത.താത്പര്യമുള്ള ഉദ്യോഗാർഥികൾ ഇന്റർവ്യൂ ദിവസം രാവിലെ 11-ന് മുൻപായി അസൽ സർട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം ഐരാണിമുട്ടം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2459459 എന്ന നമ്പറിൽ വിളിക്കുക.

shortlink

Related Articles

Post Your Comments


Back to top button