തലച്ചോറിലെ തകരാറുകള്‍ മൂലം ഓര്‍മകള്‍ എക്കാലത്തേക്കുമായി മാഞ്ഞുപോകുന്ന അവസ്ഥയാണ് അല്‍ഷിമേഴ്‌സ്. മധ്യവയസ് എത്തുമ്പോഴാണ് ഭൂരിഭാഗം പേരിലും രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നത്. ദിനചര്യങ്ങളും സ്ഥിരം യാത്ര ചെയ്യുന്ന വഴികളും ഭക്ഷണം കഴിക്കുന്നത് പോലും പതിയെ മറന്ന് തുടങ്ങും.
വൈദ്യശാസ്ത്രത്തില്‍ ചികിത്സയില്ല എന്നതാണ് അല്‍ഷിമേഴ്‌സ് രോഗികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാൽ , ചില ഭക്ഷണങ്ങള്‍ക്ക് ചില രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയും. ബീറ്റ്റൂട്ട് ധാരാളം കഴിക്കുന്നത് അല്‍ഷിമേഴ്‌സ് രോഗത്തെ ചെറുക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
Read Also : കൊലക്കേസിലടക്കം നിരവധി കേസുകളിലെ പ്രതി പോക്സോ കേസിൽ പിടിയിൽ
ബീറ്റ്റൂട്ടിന് നിറം നല്‍കുന്ന പദാര്‍ത്ഥമാണ് ഇതിന് സഹായിക്കുന്നതെന്നും യുഎസിലെ സൗത്ത് ഫ്ലോറിഡ യൂണിവേഴസിറ്റി നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നു. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നുകൂടിയാണ് ബീറ്റ്റൂട്ട്. ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ്റൂട്ട് ഓര്‍മ്മ ശക്തി കൂട്ടാന്‍ സഹായിക്കുമെന്നതിനാല്‍ ഇവ നന്നായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
Post Your Comments