KeralaLatest NewsNewsIndia

കെ റയിൽ വലിയ തോതിൽ ശബ്ദമലിനീകരണം സൃഷ്ടിക്കും, ജനങ്ങളുടെ മാനസികാരോഗ്യത്തെ ഇത് ബാധിക്കുമെന്ന് ഡിപിആര്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച കെ റെയിൽ പദ്ധതി വലിയ തോതിൽ ശബ്ദമലിനീകരണം സൃഷ്ടിക്കുമെന്ന് ഡി പി ആർ. കെ റെയിലിന്റെ പ്രത്യേക തോതിലുള്ള ശബ്ദം മാനസികാസ്വാസ്ഥ്യത്തിന് ഇടയാക്കുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, ആരാധനായലങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണമെന്നും ഡീറ്റൈൽഡ് പ്രൊജക്റ്റ്‌ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Also Read:മഴുവുമായെത്തിയ യുവാവ് സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും ചില്ലുകളും അടിച്ചു തകര്‍ത്തു: രണ്ട് ചോക്ലേറ്റുമായി തിരികെ പോയി

ശബ്ദമലിനീകരണം കുറക്കാനുള്ള സംവിധാനങ്ങള്‍ നിർബന്ധമായും സ്ഥാപിക്കണമെന്ന് ഡി പി ആറിൽ പറയുന്നു. കൂടാതെ പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി-സാമൂഹിക ആഘാതങ്ങളുടെ പഠനവും ഡിപിആറിൽ ഉള്‍പ്പെടുന്നു. ഈ പഠനത്തിലാണ് സില്‍വര്‍ലൈന്‍ പാതയുടെ ഭാഗത്ത് താമസിക്കുന്ന ജനങ്ങള്‍ ട്രെയിന്‍ ഓടിത്തുടങ്ങുമ്പോഴും അതിന്റെ നിര്‍മാണം നടക്കുമ്പോഴുമുണ്ടാകുന്ന ശബ്ദ മലിനീകരണം ജനങ്ങളുടെ ഉറക്കത്തേയും മാനസികാരോഗ്യത്തേയും ബാധിക്കുമെന്ന് വ്യക്തമാക്കുന്നത്.

അതുകൊണ്ട് തന്നെ പദ്ധതിയ്ക്ക് മുന്നോടിയായി ശബ്ദമലിനീകരണം ഒഴിവാക്കാനുള്ള പ്രതിവിധികള്‍ കണ്ടെത്തണം എന്ന് ഡി പി ആർ നിർദേശിക്കുന്നു. ഇക്കാര്യത്തിലുള്ള മാര്‍ഗനിര്‍ദേങ്ങള്‍ ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ അമേരിക്കയിലെ മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്നും ഡി പി ആർ നിർദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button