NattuvarthaLatest NewsKeralaIndiaNews

മോൻസന്റെ ശബരിമല ചെമ്പോല വ്യാജം, അത് പുരാവസ്തുവല്ല, ആകെ മൂല്യമുള്ളത് രണ്ട് നാണയത്തിനും കുന്തത്തിനും: എ എസ് ഐ

തിരുവനന്തപുരം: മോൻസന്റെ ചെമ്പോല വ്യാജമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. 10 വസ്തുക്കള്‍ പരിശോധിച്ചതില്‍ നാണയം, ലോഹവടി എന്നിവയ്ക്ക് മാത്രമാണ് പുരാവസ്തുമൂല്യമുള്ളതെന്ന് കണ്ടെത്തി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചെമ്പോലയെന്നായിരുന്നു ഇതിനെക്കുറിച്ചുള്ള മോന്‍സന്റെ വാദം.

Also Read:ശരീരത്തിലെ സ്ട്രെച്ച് മാർക്കുകൾ ഇനി എളുപ്പത്തിൽ മാറ്റാം

എന്നാല്‍ ഈ ചെമ്പോലയ്ക്ക് യാതൊരു പുരാവസ്തു മൂല്യവുമില്ലെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പരിശോധനയുടെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഇതോടെ മോൻസന്റെ ചേമ്പോല വിവാദത്തിൽ ഒരു തീർപ്പുണ്ടായിരിക്കുകയാണ്.

അതേസമയം, വലിയ വിവാദമായിരുന്നു കേരളത്തിൽ മോൻസൻ മാവുങ്കൽ സൃഷ്ടിച്ചത്. ശബരിമലയിലെ വ്യാജ ചേമ്പോല കാണിച്ച് വിശ്വാസത്തെ തന്നെ അട്ടിമറിക്കാനായിരുന്നു ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button