തിരുവനന്തപുരം : കൊലപാതകങ്ങളെ ന്യായീകരിക്കുന്ന കെ സുധാകരനെ കെപിസിസിയ്ക്കും ഹൈക്കമാന്‍ഡിനും തിരുത്താനായില്ലെങ്കില്‍ ജനങ്ങള്‍ തിരുത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കൊലപാതകങ്ങള്‍ക്ക് ശേഷവും കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് സുധാകരനെന്നും വിജയരാഘവന്‍ പറഞ്ഞു. സി ടി കൃഷ്‌ണന്റെ ‘കടന്നുവന്ന വഴിത്താരകൾ’ പുസ്‌തകം പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകങ്ങളെ ന്യായീകരിക്കുന്ന സുധാകരനേയും കോണ്‍ഗ്രസിനെയും ജനങ്ങള്‍ ഒറ്റപ്പെടുത്തും. എഐസിസിയും കെപിസിസിയുമൊന്നും ചോദ്യം ചെയ്തില്ലെങ്കിലും കേരളത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് ഉചിതമായ ശിക്ഷ നല്‍കുമെന്നും വിജയരാഘവന്‍ പറഞ്ഞു.അധഃപതിച്ച മാനസിക വികാരമുള്ളവരുടെ കൈയ്യിലാണ് കെപിസിസി നേതൃത്വം. കോളേജ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കുകയാണ് സുധാകരൻ. കൊലപാതകത്തെ ഇങ്ങനെ ന്യായീകരിച്ച സംഭവം മുമ്പുണ്ടായിട്ടില്ല. സിപിഎം കൊലപാതകങ്ങളെ ന്യായീകരിക്കാറില്ല. സുധാകരനെ തിരുത്താന്‍ കോണ്‍ഗ്രസിന് കഴിയാത്തത് തകര്‍ച്ചയുടെ ഉദാഹരണമാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
Read Also : വിതുരയിലെ പെൺകുട്ടികളുടെ ആത്മഹത്യയിൽ നടപടി: ആദിവാസി ഊരുകളില്‍ സമഗ്ര പദ്ധതി നടപ്പാക്കാന്‍ പൊലീസ്
ദേശീയ പ്രസ്ഥാനത്തിന്റെ അടിത്തറയുള്ള കോണ്‍ഗ്രസിന് എങ്ങനെ തകരാമെന്നതിന്റെ ഉദാഹരണമാണ് സുധാകരന്റെ ചെയ്തികള്‍. സംസ്‌കാരത്തിന്റെ തകര്‍ച്ചയുടെ ആഴമാണിത് കാണിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടുമെന്നും വിജയരാഘവന്‍ പറഞ്ഞു.
Post Your Comments