
ദോഹ: കോവിഡ് ബാധിച്ച് ഖത്തറിൽ നവജാത ശിശു മരിച്ചു. 3 ആഴ്ച പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷം വൈറസ് ബാധിച്ച് ഖത്തറിൽ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.
Read Also: ‘ആര്യവേപ്പ്’ ശ്വസനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം
കുഞ്ഞിന് മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അതേസമയം ഖത്തറിൽ കഴിഞ്ഞ ദിവസം 4,021 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 503 പേർക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ആകെ 2,99,242 പേർക്കാണ് ഖത്തിൽ രോഗബാധ സ്ഥിരീകരിച്ചത്. 2,586 പേർ രോഗമുക്തി നേടി. കോവിഡ് ബാധയെ തുടർന്ന് രണ്ടു പേർക്കാണ് കഴിഞ്ഞ ദിവസം ജീവൻ നഷ്ടപ്പെട്ടത്.
വാക്‌സിനും ബൂസ്റ്ററും സ്വൂകരിച്ചും മാസ്‌ക് ധരിച്ചും അകലം പാലിച്ചും പ്രതിരോധ നടപടികൾ ശക്തമാക്കണമെന്ന് മന്ത്രാലയം ആരോഗ്യ അഭ്യർത്ഥിച്ചു. രോഗലക്ഷണമുള്ളവർ പരിശോധന നടത്തി ഉറപ്പുവരുത്തുകയും ഐസൊലേഷനിൽ പ്രവേശിക്കുകയും ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
Post Your Comments