Latest NewsNewsIndia

ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരാക്രമണം: പോലീസുകാരനുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരാക്രമണം. ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പോലീസുകാരനും പ്രദേശവാസിയ്‌ക്കും പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ശ്രീനഗറിലെ സരഫ് കഡൽ പ്രദേശത്താണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സംഘത്തിന് നേരെ വാഹനങ്ങളിൽ എത്തിയ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. സംഭവം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസിയ്‌ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ശേഷം കടന്നു കളഞ്ഞ ഭീകരർക്കായി സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button