ജിദ്ദ: സൗദിയിൽ ശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. മക്ക, മദീന ഉൾപ്പെടെയുള്ള വിവിധ പ്രവിശ്യകളിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുഴുവൻ ജനങ്ങളും ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.
റിയാദ്, ശർഖിയ, അൽബാഹ, മക്ക, അസീർ, തബൂക്ക്, നോർത്തേൺ ബോഡർ, മദീന എന്നീ പ്രവിശ്യകളിൽ മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. മഴയും കാറ്റും വെള്ളപ്പൊക്കത്തിനു കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ട്. തബൂക്കിലെയും അൽ ജൗഫിലെയും നോർത്തേൺ ബോഡറിലെയും ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞു വീഴ്ചയും അനുഭവപ്പെടാനും സാധ്യതയുണ്ട്.
Read Also: കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതി-യുവാക്കൾക്ക് കേരളത്തിൽ ജോലി സൃഷ്ടിക്കാനാണ് കെ റെയിൽ: തോമസ് ഐസക്
Post Your Comments