രാമസിംഹൻ എന്ന് പേരുമാറ്റുകയും ഹിന്ദുമതം സ്വീകരിക്കുകയും ചെയ്ത സംവിധായകൻ അലി അക്ബർ തനിക്ക് നേരെ ഉയർന്ന വിമർശനത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.
ഹിന്ദു മതം സ്വീകരിച്ച അലി അക്ബറിന്റെ ജാതി ഏതാണെന്നും പൂജാരിയോ ശാന്തിക്കാരനോ ആകാൻ പറ്റുമോ എന്നും കളിയാക്കി ചോദിച്ച വ്യക്തിയ്ക്ക് മറുപടി പരസ്യമായി നൽകിയിരിക്കുകയാണ് അദ്ദേഹം.
‘ഞാൻ റാവുത്തറോ ഒസ്സാനോ, സലഫിയോ സുന്നിയോ, മുജാഹിദോ എന്നീ ജാതികളിൽ പെടില്ല, പിന്നെ എന്റെ നഷ്ടപെട്ട തുമ്പ് എനിക്ക് തിരിച്ചു കിട്ടി,താങ്കളുടേതോ?കിട്ടുമോ? ഇല്ലേൽ വരൂ തരാം ബുദ്ധിയുടെ തുമ്പ്…ബോധത്തിന്റെ തുമ്പ് താങ്കൾക്കില്ലാതെ പോയത്’- അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
Post Your Comments