തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ പരാതി നൽകി കോൺഗ്രസ്. ഇവർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്. ഇവർക്കെതിരെ കേസെടുക്കണമെന്നും യോഗസ്ഥലം അടച്ചുപൂട്ടണമെന്നും ഡിസിസി വൈസ് പ്രസിഡന്റ് എം.മുനീർ കളക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സമ്മേളനത്തിൽ പങ്കെടുത്ത ഐ.ബി സതീഷ് എം.എൽ.എക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ തിരുവനന്തപുരം ജില്ലയിൽ കളക്ടർ പൊതു പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയതാണ്. എന്നാൽ, ജില്ലാ സമ്മേളനം മാറ്റിവയ്ക്കേണ്ടയെന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു.
ഈ സാഹചര്യത്തിൽ, ജനുവരി 31 മുതൽ 31 വരെ നടത്താനിരുന്ന കോൺഗ്രസിന്റെ പൊതുപരിപാടികൾ മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. മറ്റു പരിപാടികൾ കോവിഡ് നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ നടത്താവൂവെന്ന നിർദ്ദേശവും അദ്ദേഹം നൽകിയിട്ടുണ്ട്. ജനുവരി 17ന്, 5 സർവകലാശാലകളിലേക്ക് നടത്താനിരുന്ന യുഡിഎഫ് മാർച്ചും മാറ്റിവെച്ചതായി കോൺഗ്രസ് അറിയിച്ചു.
Post Your Comments