ThiruvananthapuramLatest NewsKeralaNews

ധീരജിന്റെ കൊലപാതകം കെപിസിസി പ്രസിഡന്റിന്റെ അറിവോടെ, സുധാകരന്‍ പൊലീസില്‍ കീഴടങ്ങണമെന്ന് കോടിയേരി

സംസ്ഥാനത്ത് ക്രമസമാധാനം തകരുന്നുവെന്ന് പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്ന് കോടിയേരി വ്യക്തമാക്കി

തിരുവനന്തപുരം: ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പൊലീസില്‍ കീഴടങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുധാകരന്റെ അറിവോടെയാണ് കൊലപാതകം നടന്നത്. ഇരന്ന് വാങ്ങിയ കൊലപാതകമാണെന്ന് സുധാകരന്‍ പറയുന്നുവെന്ന് തൃശ്യൂര്‍ പാര്‍ട്ടി സമ്മേളത്തില്‍ വെര്‍ച്വലായി പങ്കെടുത്ത് സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.

Read Also : തിരുവനന്തപുരത്തെ മെഗാ തിരുവാതിര വിവാദത്തില്‍ സിപിഎം ക്ഷമാപണം

സംസ്ഥാനത്ത് ക്രമസമാധാനം തകരുന്നുവെന്ന് പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്ന് കോടിയേരി വ്യക്തമാക്കി. കേഡര്‍ പാര്‍ട്ടി എന്നാല്‍ മനുഷ്യരെ കൊന്നു തള്ളല്‍ അല്ലെന്ന് മനസിലാക്കണമെന്നും കൊന്നു തള്ളിയാലും സിപിഎം തകരില്ലെന്നും കോടിയേരി പറഞ്ഞു. കൊലയ്ക്ക് പകരം കൊല എന്നത് സിപിഎം നയമല്ല. കൊലപാതകം നടത്തിയവരെ ഒറ്റപ്പെടുത്തണമെന്നതാണ് സിപിഎം രീതി. അക്രമങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ പങ്കാളിയാകരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖില്‍ പൈലി അടക്കമുള്ളവരെ സംരക്ഷിക്കുമെന്ന് സുധാകരന്‍ തുറന്നടിച്ചിരുന്നു. നിഖിലാണ് കുത്തിയതെന്ന് ആരും കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്ക് നിയമസഹായം നല്‍കുമെന്ന് സുധാകരന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button