KannurKeralaNattuvarthaLatest NewsNews

സഖാവിനെ കൊന്നിട്ട് രണ്ടാം ദിവസം യോഗം നടത്തണ്ടെന്ന് സിപിഎം:നിങ്ങൾക്ക് തിരുവാതിര കളിക്കുന്നതിന് അത് തടസമല്ലേയെന്ന് വനിതകൾ

കണ്ണൂർ: മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി ഗുണ്ടികയിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപവത്കരണ യോഗം സിപിഎം പ്രവർത്തകർ തടഞ്ഞു. ‘നമ്മളെ സഖാവിനെ കൊന്നിട്ട് രണ്ട് ദിവസായിട്ടില്ല, എന്നിട്ട് പരിപാടി നടത്താൻ നോക്കുന്നോ?’ എന്ന് പറഞ്ഞുകൊണ്ട് ഇരുപതോളം സിപിഎം പ്രവർത്തകർ യോഗം തടസപ്പെടുത്തുകയായിരുന്നു. അതേസമയം, ‘നിങ്ങൾക്ക് തിരുവാതിര കളിക്കുന്നതിന് കൊലപാതകം തടസമായില്ലേ’ എന്ന് യോഗത്തിൽ പ​ങ്കെടുക്കാ​നെത്തിയ സ്ത്രീകൾ തിരിച്ചുചോദിച്ചു.

തുടർന്ന് സിപിഎം പ്രവർത്തകർ യോഗത്തിന് എത്തിയ ഡിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി മുഹമ്മദ് ഫൈസലടക്കമുള്ള നേതാക്കളെയും സ്ത്രീകളെയും അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് കോൺഗ്രസ് ഭാരവാഹികൾ വ്യക്തമാക്കി. പ്രദേശത്തെ സിപിഎം നേതാക്കളായ ശ്രീധരൻ, ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്തിലാണ് അതിക്രമം നടത്തിയതെന്ന് കോൺഗ്രസ് ഭാരവാഹികൾ ആരോപിച്ചു.

പാർട്ടി ഗ്രാമത്തിൽ മറ്റൊരു പാർട്ടിയുടെ യൂണിറ്റ് ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു കയ്യേറ്റവും അസഭ്യവർഷവുമെന്നും സ്ഥലത്തെത്തിയ പോലീസ് സിപിഎം പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് യോഗത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാൻ തയാറായില്ലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button