![](/wp-content/uploads/2022/01/bjp-3.jpg)
കോഴിക്കോട്: കോഴിക്കോട് നടന്ന ബിജെപി സമ്മേളനത്തിനെതിരെ പോലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണം ലംഘിച്ച് സമ്മേളനം നടത്തി എന്നാരോപിച്ചാണ് പൊലീസ് കേസെടുത്തത്. സമ്മേളനത്തിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന 1500 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
കോഴിക്കോട് മുതലക്കുളം മൈതാനിയിലാണ് സംഘടിപ്പിച്ച പൊതുയോഗം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തിരുന്നു.
Post Your Comments