തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും മുന്‍ ആറ്റിങ്ങല്‍ എംപി എ സമ്പത്തും സി പി ഐ എം തിരുവനന്തപുരം ജില്ലാ കമ്മറ്റിയിൽ നിന്ന് പുറത്തേക്ക്. പകരം ശിശുക്ഷേമ സമിതി അദ്ധ്യക്ഷന്‍ ഷിജുഖാന്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് 46 അംഗ പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
മേയര്‍ ആര്യ രാജേന്ദ്രന്‍, വട്ടിയൂര്‍ക്കാവ് എം എല്‍ എ വികെ പ്രശാന്ത്, അരുവിക്കര എം എല്‍ എ ജി സ്റ്റീഫന്‍ എന്നിവരെ ഇത്തവണത്തെ ജില്ലാ നേതൃത്വത്തിലേക്ക് പരിഗണിച്ചില്ല. എന്നാൽ ശിശുക്ഷേമ സമിതിയിലെ ദത്ത് വിവാദം നിലനിൽക്കുമ്പോൾ പോലും ഷിജുഖാനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെപി പ്രമോഷ്, എസ് എഫ് ഐ സംസ്ഥാന അദ്ധ്യക്ഷന്‍ ബിനീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, കിസാന്‍ സഭാ ദേശീയ സമിതി അംഗം പ്രീജ, ഏരിയ സെക്രട്ടറി ഡികെ ശശി, ജയദവേന്‍, അമ്പിളി എന്നിവരാണ് ജില്ലാ കമ്മറ്റിയിലെ പുതുമുഖങ്ങൾ.
Post Your Comments