Latest NewsKeralaNews

റോഡ് സുരക്ഷാമാസാചരണം: മത്സരങ്ങൾ സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (കെ.എസ്.സി.എസ്.ടി.ഇ- നാറ്റ്പാക്) റോഡ് സുരക്ഷാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 18 മുതൽ ഫെബ്രുവരി 17 വരെ റോഡ് സുരക്ഷാ മാസമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി സ്‌കൂൾ/ കോളേജ് വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്കായി റോഡ് സുരക്ഷയെ ആസ്പദമാക്കി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും.

Read Also: ലോകത്തിലെ ഏറ്റവും വലിയ ദേശീയപതാക പ്രദര്‍ശിപ്പിക്കാനൊരുങ്ങി എം.എസ്.എം.ഇ മന്ത്രാലയം

പെയിന്റിംഗ്, കഥ, കവിത, ഉപന്യാസ രചന, വെർച്വൽ ക്വിസ്, മുദ്രാവാക്യം സൃഷ്ടിക്കൽ എന്നിവയാണ് മത്സരയിനങ്ങൾ. കോവിഡ്-19 ന്റെ സാഹചര്യത്തിൽ ഓൺലൈൻ വഴിയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. താൽപര്യമുള്ളവർക്ക് ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാം. വിജയികൾക്ക് ക്യാഷ് പ്രൈസുകളും സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്റെ (കെ.എസ്.സി.എസ്.ടി.ഇ-നാറ്റ്പാക്) വെബ്സൈറ്റ് (www.natpac.kerala.gov.in) സന്ദർശിക്കാം.

Read Also: വീടാക്രമണത്തിനിടെ ഗുണ്ട കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് വീട്ടുകാരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ : കേരളത്തെ ഞെട്ടിച്ച് സംഭവം

shortlink

Related Articles

Post Your Comments

Related Articles


Back to top button