Latest NewsIndiaNews

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖല നടത്തിപ്പില്‍ ഇന്ത്യ മികച്ചതെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖല നടത്തിപ്പില്‍ ഇന്ത്യ മികച്ചതെന്ന് റിപ്പോര്‍ട്ട്. പത്തുവര്‍ഷം കൊണ്ട് ഇന്ത്യ മികച്ച പുരോഗതി കൈവരിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്രെയിന്‍ അപകടങ്ങളടക്കമുള്ള സംഭവങ്ങളില്‍ അത് ഒഴിവാക്കുന്നതിലും അപകടം നടന്ന സ്ഥലത്തെ ഇടപെടലുകളിലും വലിയ പുരോഗതിയാണ് കൈവരിച്ചതെന്നാണ് അവലോകനത്തില്‍ പറയുന്നത്.

Read Also : പാകിസ്താനെ തകര്‍ക്കുന്നത് ഇന്ത്യന്‍ മുന്നേറ്റം, വിശ്വാസം ചൈനയെ മാത്രം: പാക് നയപ്രഖ്യാപന രേഖ

കഴിഞ്ഞ ദിവസം പശ്ചിമബംഗാളിലെ തീവണ്ടി അപകട സമയത്ത് കേന്ദ്ര സര്‍ക്കാറും പശ്ചിമബംഗാള്‍ സര്‍ക്കാറും കൈകോര്‍ത്താണ് അതിവേഗം കാര്യങ്ങള്‍ നീക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് മമതാ ബാനര്‍ജിയെ വിളിച്ചതും ഉദ്യോഗസ്ഥര്‍ അതിവേഗം എത്തിച്ചേര്‍ന്നതും വലിയ മാതൃക യാണെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഈ വര്‍ഷം തുടക്കത്തില്‍ ഒരു അപകടത്തിന് സാക്ഷ്യംവഹിക്കേണ്ടി വന്നെങ്കിലും ഗുവാഹത്തി-ബിക്കാനീര്‍ എക്സ്പ്രസ് അപകടത്തിന് ശേഷമുള്ള രക്ഷാ പ്രവര്‍ത്തനമടക്കം മാതൃകാപരമായിരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അപകടത്തില്‍ 9 പേര്‍ മരണപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button