NattuvarthaLatest NewsKeralaIndiaNews

കേന്ദ്രം അവസാനിപ്പിച്ച കോവിഡ് ബ്രിഗേഡ് കേരളം നൽകുന്നു, 79.75 കോടി അനുവദിച്ച് സർക്കാർ: വീണ ജോർജ്ജ്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ അവസാനിപ്പിച്ച കോവിഡ് ബ്രിഗേഡ് ഇന്‍സെന്റീവിനും റിസ്‌ക് അലവന്‍സിനും 79.75 കോടി അനുവദിച്ച് കേരള സർക്കാർ. 19,500ലധികം വരുന്ന കൊവിഡ് ബ്രിഗേഡുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

Also Read:കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ള​ത്തി​ൽ നീ​ന്തു​ന്ന​തി​നി​ടെ പ​തി​ന​ഞ്ചു​കാ​ര​ൻ മു​ങ്ങിമ​രി​ച്ചു

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ഇവരുടെ അക്കൗണ്ടില്‍ തുകയെത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് കോവിഡ് ബ്രിഗേഡ് രൂപീകരിച്ചത്.

അതേസമയം, സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സർക്കാർ കൂടുതൽ നിയന്ത്രണങ്ങളിലേക്കും മറ്റും നീങ്ങാനാണ് ആലോചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button