KottayamKeralaNattuvarthaLatest NewsNewsCrime

കോട്ടയത്ത് ഗുണ്ടാ ആക്രമണം: ഏറ്റുമുട്ടലിനിടെ ഗുണ്ടയെ വീട്ടുകാര്‍ അടിച്ചു കൊന്നു, ഗൃഹനാഥന് പരിക്ക്

സംഭവത്തില്‍ വീടിന്റെ ഉടമസ്ഥന്‍ നിരളത്തില്‍ രാജുവിന് സാരമായി പരിക്കേറ്റു

കോട്ടയം: വീട് ആക്രമിച്ച ഗുണ്ടയെ ചെറുക്കാനുള്ള ശ്രമത്തിനിടെ വീട്ടുകാര്‍ അടിച്ചു കൊന്നു. നിരവധി ക്രിമിനില്‍ കേസുകളില്‍ പ്രതിയായ വിളയംകോട് പലേകുന്നേല്‍ സജി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വീടിന്റെ ഉടമസ്ഥന്‍ നിരളത്തില്‍ രാജുവിന് സാരമായി പരിക്കേറ്റു.

Read Also : കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല, മറ്റു ചിലരുടെ താത്പര്യങ്ങളില്‍പ്പെട്ടു: വിധി പകര്‍പ്പ് പുറത്ത്

കോട്ടയം കടുത്തുരുത്തിക്ക് സമീപം കപ്പുംതലയിലായിരുന്നു സംഭവം. നിരളത്തില്‍ രാജുവിന്റെ വീട്ടില്‍ ആക്രമണം നടത്താനാണ് സജി എത്തിയത്. സജിയുടെ ആക്രമണത്തില്‍ രാജുവിന് സാരമായി പരിക്കേറ്റു. സജിയെ ചെറുക്കാനുള്ള വീട്ടുകാരുടെ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്.

സാരമായി പരിക്കേറ്റ രാജു സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button