ലക്നൗ : ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി നേതാക്കളുമായി സംവദിക്കുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനാണ് ചൊവ്വാഴ്ച ബിജെപി നേതാക്കളുമായി അദ്ദേഹം സംവദിക്കുന്നത്. സ്വന്തം മണ്ഡലമായ വരണാസിയിലെ ബിജെപി പ്രവര്‍ത്തകരോടാണ് അദ്ദേഹം സംസാരിക്കുക.
Read Also : കോണ്‍ഗ്രസിന്റെ പൊതുപരിപാടികള്‍ റദ്ദാക്കി
കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നേരിട്ടുള്ള സംവാദം ഒഴിവാക്കിയിയിട്ടുണ്ട്. പകരം വെര്‍ച്വലായിട്ടാകും അദ്ദേഹം ബിജെപി പ്രവര്‍ത്തകരോട് സംസാരിക്കുക. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ബിജെപി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. നമോ ആപ്പുവഴി നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊറോണ പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ മാസം 22 വരെ റാലികള്‍ക്കും, റോഡ് ഷോകള്‍ക്കും വിലക്കുണ്ട്. നിശ്ചിത എണ്ണം ആളുകളെ പങ്കെടുപ്പിച്ച് മാത്രമേ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ നടത്താന്‍ പാടുള്ളൂവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്.
Post Your Comments