Latest NewsNewsIndia

ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി, തിരുവാതിര കളിച്ചാൽ കുഴപ്പമുണ്ടോയെന്ന് സോഷ്യൽമീഡിയ

തിരുവനന്തപുരം : കോവിഡ്-ഒമിക്രോൺ കേസുകൾ സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന നിർദേശവുമായി ഫേസ്ബുക്കിൽ കുറിപ്പിട്ട ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സോഷ്യൽ മീഡിയ. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ സംഘടിപ്പിച്ച തിരുവാതിരക്കളിയും പാർട്ടി പരിപാടികളും ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ. ‘ജാഗ്രത കൈവിടരുത്’ എന്ന നിർദേശത്തിന് താഴെ നിരവധി കമന്റുകളാണുള്ളത്.

‘ഒമിക്രോൺ സാഹചര്യത്തിൽ ഗൃഹപരിചരണം ഏറെ പ്രധാനം’ എന്ന തലക്കെട്ടോടെ മന്ത്രിയിട്ട കുറിപ്പിൽ ഏറെ നിർദേശങ്ങളുണ്ട്. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള ശ്രദ്ധയും ജാഗ്രതയും അനിവാര്യമാണെന്നും മന്ത്രി പറയുന്നു.

Read Also  : നാം വലിയ പ്രഖ്യാപനങ്ങളൊന്നും നടത്തരുത്, വിനയം കൈവിടാതെ ലക്ഷ്യബോധത്തോടെ നീങ്ങണം: ഇവാന്‍ വുകോമാനോവിക്

എന്നാൽ, പോസ്റ്റിന് താഴെ തിരുവാതിക്കളിയുടെ ജിഫ് അടക്കം നിരവധി കമന്റുകളാണുള്ളത്. തിരുവാതിര കളിക്കാൻ പറ്റുമല്ലോ അത് എന്തായാലും നന്നായി എന്ന് ഒരാൾ കുറിച്ചു. പ്രവാസികൾ എല്ലാവരും കൂടി എയർപോർട്ടിൽ തിരുവാതിര കളിച്ചതിന് ശേഷം വീട്ടിലേക്ക് പോവുക, അപ്പോള്‍ ക്വാറന്റൈനിൽ ഇരിക്കേണ്ടതില്ല എന്നാണ് മറ്റൊരാളുടെ കമന്റ്. എല്ലാ പഞ്ചായത്തിലും ഒരു മെഗാ തിരുവാതിര അങ്ങ് സംഘടിപ്പിച്ചാലോ എന്നാണ് മറ്റൊരാൾ ചോദിക്കുന്നത്. തിരുവാതിരയോട് കൂടി 1000 ആൾക്കാർ പങ്കെടുക്കുന്ന കല്യാണം നടത്തിയാൽ പോലീസ് കേസ് എടുക്കുമോ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button