തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും അടയ്‌ക്കാൻ തീരുമാനം. ഒമ്പത് വരെയുള്ള ക്ലാസുകൾക്കാണ് നിയന്ത്രണമുള്ളത്. ഇവർക്ക് ജനുവരി 21 മുതൽ ഓൺലൈൻ ക്ലാസ് ആരംഭിക്കുമെന്നാണ് വിവരം. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സമിതി യോഗത്തിലാണ് തീരുമാനം.
Read Also : ജീവനക്കാർക്ക് മാസ്‌ക്കില്ലെങ്കിൽ 5000 ദിനാർ പിഴ: നിർദ്ദേശവുമായി കുവൈത്ത്
അതേസമയം പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലുള്ളവർക്ക് ഇത് ബാധകമല്ല. വാക്‌സിനേഷൻ ലഭിക്കാത്ത 15 വയസിന് താഴെയുള്ളവരാണ് ഒമ്പതാം ക്ലാസ് മുതൽ താഴോട്ടുള്ളത് എന്നതിനാലാണ് ഈ വിഭാഗത്തെ വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റുന്നത്.
Post Your Comments