PathanamthittaKeralaLatest NewsNews

മകരവിളക്ക് മഹോത്സവം ഇന്ന്: തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്തെത്തും

ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയാണ് തിരുവാഭരണം ശിരസിലേറ്റി സന്നിധാത്ത് എത്തിക്കുന്നത്

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് മഹോത്സവം ഇന്ന്. ഉച്ചയ്ക്ക് 2.29നാണ് മകരസംക്രമ മുഹൂര്‍ത്തം. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര വൈകിട്ട് 6.20ന് ശേഷം സന്നിധാനത്തെത്തും. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയാണ് തിരുവാഭരണം ശിരസിലേറ്റി സന്നിധാത്ത് എത്തിക്കുന്നത്.

Read Also : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: വിധി ഇന്ന്

പരമ്പരാഗത പാതയിലൂടെ കുളനട ഉള്ളന്നൂര്‍ ആറന്മുള അയിരൂര്‍ പുതിയകാവ് പെരുനാട് ളാഹ വഴി സഞ്ചരിച്ച് കാനനപാതയിലൂടെ വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് ഇന്ന് വൈകിട്ട് തിരുവാഭരണം ശബരിമലയിലെത്തിക്കും. തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും. 6.30നും 6.45നും മദ്ധ്യേ ദീപാരാധന. തുടര്‍ന്നാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുക. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നുള്ള മുദ്രയിലെ നെയ്യ്, സംക്രമ വേളയില്‍ അഭിഷേകം ചെയ്യും.

പൊന്നമ്പലമേട്ടില്‍ ശാസ്താവിന്റെ ശ്രീമൂലസ്ഥാനത്താണ് മകരവിളക്ക് തെളിയുന്നത്. എല്ലാവര്‍ഷവും മകരവിളക്ക് ദര്‍ശനത്തിനായി ലക്ഷക്കണക്കിന് ഭക്തരാണ് എത്താറുള്ളത്. ഇത്തവണ കൊവിഡ് നിയന്ത്രങ്ങള്‍ മൂലം ഭക്തരുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button