KeralaLatest NewsIndia

മുസ്ലിംഭൂരിപക്ഷം കുറയ്ക്കാന്‍ മോദി മറ്റു മതക്കാരെ കശ്മീരിലേക്ക് വിടുന്നു, കശ്മീരിനെ പിളര്‍ത്തുകയും ചെയ്തു : എസ്ആർപി

പല ലോകരാജ്യങ്ങളും ചൈനയ്ക്കെതിരേ സഖ്യമുണ്ടാക്കി. അതിനായി അമേരിക്ക ഇന്ത്യ അടങ്ങുന്ന ഒരു സഖ്യത്തേയും ചൈനയെ തകര്‍ക്കാന്‍ ഉപയോഗിക്കുന്നു

കോട്ടയം: വീണ്ടും സിപിഎം ഇന്ത്യാ വിരുദ്ധ ചൈനീസ് അനുകൂല നിലപാടിലേക്കെന്നു സൂചന നൽകി പോളിറ്റ്ബ്യൂറോ അംഗത്തിന്റെ പ്രസംഗം വൈറലാകുന്നു. ലോകത്തുള്ള ദരിദ്രരുടെ എണ്ണം കുറയ്ക്കാന്‍ ചൈന ശ്രമിക്കുമ്പോള്‍ ഇന്ത്യ ദാരിദ്ര്യം വളര്‍ത്തുകയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള കുറ്റപ്പെടുത്തുന്ന വിഡിയോയിൽ കടുത്ത മത വർഗീയതയും ഉണ്ട്. അത് ചൈനീസ് അനുകൂലമെന്നതിനൊപ്പം ഇന്ത്യാ വിരുദ്ധവുമാവുകയാണ്.

സിപിഎം കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ഈ വിധ പരാമർശങ്ങൾ. ചൈനക്ക് എതിരായ വലിയ പ്രചാരണം ഇന്ത്യയില്‍ നടത്തുന്നത് സി പി എമ്മിനെ ആക്രമിക്കാനാണ്. ഇത് നേരിടണം, മുമ്പും നേരിട്ടു. ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇന്ത്യ അടക്കമുള്ളവരെ ഒപ്പം ചേര്‍ത്ത് അമേരിക്ക ചൈനക്ക് എതിരെ നീക്കം നടത്തുന്നു. ലോകത്തെ ദാരിദ്ര്യം നേരിടുന്നതില്‍ ചൈന ഒന്നാമതാണ്. ചൈന നേടിയ പുരോഗതി അമേരിക്കയ്ക്കയ്ക്ക് പരിഭ്രാന്തി ഉണ്ടാക്കുന്നു.

പല ലോകരാജ്യങ്ങളും ചൈനയ്ക്കെതിരേ സഖ്യമുണ്ടാക്കി. അതിനായി അമേരിക്ക ഇന്ത്യ അടങ്ങുന്ന ഒരു സഖ്യത്തേയും ചൈനയെ തകര്‍ക്കാന്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു രാമചന്ദ്രന്‍ പിള്ളയുടെ കുറ്റപ്പെടുത്തല്‍. ഇതിനെതിരെ സോഷ്യൽ മീഡിയ ചോദിക്കുന്നത് എങ്കിൽ എന്തുകൊണ്ട് ചികില്‍സയ്ക്ക് കേരളാ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചൈനയില്‍ പോകുന്നില്ല എന്നാണ്. ചൈനയിലോ റഷ്യയിലോ ക്യൂബയിലോ ചികില്‍സയ്ക്ക് പോകാത്തവര്‍ അമേരിക്കയെ കുറ്റപ്പെടുത്തുന്നതാണ് പരിഹാസത്തിന് കാരണം.

ഇസ്രയേല്‍ ഫലസ്തീനില്‍ എന്താണോ ചെയ്യുന്നത് അത് മോദി സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ ചെയ്യുന്നു. മറ്റു മതസ്ഥരെ കശ്മീരിലേക്ക് വിടുന്നു. മുസ്ലിം ഭൂരിപക്ഷം കുറയ്ക്കാന്‍ കശ്മീരിനെ പിളര്‍ത്തുകയും ചെയ്തു. ഗോമാതാവ് പരിശുദ്ധമെന്ന് മോദി പറഞ്ഞത് ലോകത്തിന് മുന്നില്‍ ഇന്ത്യക്ക് നാണക്കേടാണ്. 21-ാം നൂറ്റാണ്ടാണെന്നും കാലം മാറിയെന്നും അവര്‍ ഓര്‍ക്കുന്നില്ല. ചില ബിംബങ്ങള്‍ ഉപയോഗിച്ച്‌ ജനത്തെ ഭിന്നിപ്പിക്കുന്നു-ഇങ്ങനെ പോകുന്നു വിമര്‍ശനം. ഇതില്‍ കാശ്മീരിനെ കുറിച്ച്‌ പറഞ്ഞത് രാജ്യദ്രോഹമാണെന്ന അഭിപ്രായവും സജീവമാണ്. കാശ്മീരി പണ്ഡിറ്റുകളെ തീവ്രവാദികളുടെ സഹായത്തോടെ ഭൂരിപക്ഷമായിരുന്ന മുസ്ലീങ്ങൾ ഓടിച്ചപ്പോൾ സിപിഎം എവിടെയായിരുന്നു എന്നാണ് പലരുടെയും ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button