
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ വിധി ഇന്ന്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് ഇന്ന് രാവിലെ 11 മണിയോടെ വിധി പറയുക. 105 ദിവസം നീണ്ടുനിന്ന രഹസ്യ വിചാരണയില്‍ 39 സാക്ഷികളെ കോടതി വിസ്തരിച്ചു. കേസില്‍ 83 സാക്ഷികള്‍ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്ത് പ്രോസിക്യൂഷന്‍ പലരെയും വിസ്തരിച്ചിരുന്നില്ല.
Read Also : ഇടതുപക്ഷം നേതൃത്വം നല്‍കുന്ന പ്രാദേശിക പാര്‍ട്ടികള്‍ അടുത്ത തവണ രാജ്യം ഭരിക്കും: ജോസ് കെ. മാണി
കഴിഞ്ഞ മാസം 29ന് ആണ് കോടതി വിചാരണ അവസാനിപ്പിച്ചത്. 10ന് അസാന വാദവും പൂര്‍ത്തിയാക്കി. 2018 ജൂണ്‍ 27ന് ആണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബിഷപ്പ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 2018 സെപ്റ്റംബര്‍ 21ന് ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
2019 ഏപ്രില്‍ മാസത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ കൂടാതെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം സുപ്രീം കോടതി തള്ളിയതോടെയാണ് വിചാരണ ആരംഭിച്ചത്.
Post Your Comments