ചങ്ങനാശ്ശേരി: ഹഷീഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി കടവുകരയിൽ വീട്ടിൽ താരിഖ് തൗഫീഖ് (26) ആണ് അറസ്റ്റിലായത്.
പാലാ എക്സൈസ് കെ.കെ റോഡിൽ നടത്തിയ ഹൈവേ പട്രോളിങ്ങിനിടയിൽ നിർത്താതെ പാഞ്ഞ കാർ പിന്തുടർന്ന് 19-ാം മൈലിൽ പിടികൂടി പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ നിന്ന് 18 ഗ്രാം ഹഷീഷ് ഓയിലും 13 ഗ്രാം കഞ്ചാവും പിടികൂടിയത്.
ഇയാൾ ഇറ്റലിയിൽ മൂന്നുവർഷം എം.ബി.ബി.എസിന് പഠിച്ചെങ്കിലും പഠനം പൂർത്തിയാക്കിയിട്ടില്ല. സുഹൃത്തിന്റെ പേരിലെ ഹ്യുണ്ടായ് ഇയോൺ കാറിൽ കൂട്ടിക്കലിൽ നിന്ന് എറണാകുളത്തെ വീട്ടിലേക്ക് പോകുമ്പോൾ നിയന്ത്രണമില്ലാതെ കാർ ഓടിച്ചത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് എക്സൈസ് പട്രോളിങ് സംഘം ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ല.
Read Also : ‘വിശുദ്ധനായ ബിഷപ്പ് ഫ്രാങ്കോയേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ’: പരിഹസിച്ച് ആർ ജെ മാത്തുക്കുട്ടി
വാഹനത്തെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിടികൂടിയപ്പോൾ ഇയാൾ മയക്കുമരുന്ന് ലഹരിയിലായിരുന്നു. വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിരുന്ന ഇയാൾ കഴിഞ്ഞ ആഗസ്റ്റിലാണ് കേരളത്തിലെത്തിയത്. ശരീരം പുഷ്ടിക്കുന്നതിന് ഉപയോഗിക്കുന്ന പ്രോട്ടീൻ പൗഡർ കാറിൽ സൂക്ഷിച്ചിരുന്നു. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ, പ്രിവന്റിവ് ഓഫിസർ കെ.വി. ബാബു, സിവിൽ ഓഫിസർമാരായ നിഫി ജേക്കബ്, ഡി. അമൽദേവ്, ഡ്രൈവർ ബിബിൻ ജോയ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ചങ്ങനാശ്ശേരി കോടതിയിൽ ഹാജരാക്കി.
Post Your Comments