Latest NewsKeralaNews

112 തീരദേശറോഡുകൾ നാടിന് സമർപ്പിച്ച് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: തീരദേശത്തെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി ഹാർബർ എൻജിനിയറിങ് വകുപ്പ് നിർമിച്ച 112 തീരദേശ റോഡുകൾ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈൻ ഉദ്ഘാടനത്തിലൂടെ നാടിന് സമർപ്പിച്ചു. പത്ത് ജില്ലകളിലെ 36 നിയോജക മണ്ഡലങ്ങളിലായാണ് റോഡുകൾ നിർമിച്ചത്. ആകെ 62.7 കിലോമീറ്റർ നീളം വരുന്ന റോഡുകൾ 44.40 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്.

Read Also: ചെയ്തത് തെറ്റ്, ആവേശം മൂത്ത് ഐഎസ് ഭീകരന്റെ വധുവായതാണ് : സ്വദേശത്തേയ്ക്ക് മടങ്ങണമെന്ന് യുവതി

തീരദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കിവരുന്ന പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയെന്നു മന്ത്രി പറഞ്ഞു. ‘പദ്ധതിയുടെ ഭാഗമായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 803 കോടി രൂപ അടങ്കൽ വരുന്ന 1,850 റോഡുകൾ നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകുകയും 1,205 റോഡുകളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്ത പദ്ധതികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഖി, പ്രളയം, ചുഴലിക്കാറ്റ്, കോവിഡ് മഹാമാരി എന്നിവ കാരണം ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്ന തീരദേശ ജനതയുടെ സമഗ്ര വികസനത്തിനും ഉന്നതിക്കുമായി ദീർഘവീക്ഷണത്തോടെയുളള വിവിധ പദ്ധതികളും ഇടപെടലുകളുമാണ് സർക്കാർ നടത്തി വരുന്നതെന്ന്’ മന്ത്രി പറഞ്ഞു.

Read Also: മതം മാറിയത് ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിൽ, യുവാവുമായുള്ള ബന്ധം തെളിഞ്ഞത് ഫോണിൽ നിന്നും: ബഷീറിന്റെ മൊഴി പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button