ന്യൂഡല്‍ഹി: എല്ലാ മേഖലകളിലും ഇന്ത്യ കുതിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ മുന്നേറ്റത്തിന്റെ പൂര്‍ണ്ണരൂപം തയ്യാറാക്കാനുള്ള സുപ്രധാന
ചുവടുവയ്പ്പിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വിഷന്‍ ഇന്ത്യ അറ്റ് 2047 എന്ന പേരിലെ സമഗ്ര പദ്ധതിക്കായുള്ള സുപ്രധാന യോഗം ശനിയാഴ്ച രാജ്യ തലസ്ഥാനത്ത് നടക്കും. ഇനി അഞ്ചോ പത്തോ വര്‍ഷത്തേക്കുള്ളതായിരിക്കില്ല ഇന്ത്യയുടെ വികസന പദ്ധതികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചന നല്‍കിക്കഴിഞ്ഞു. ശനിയാഴ്ച വകുപ്പുമന്ത്രിമാരും നിതി ആയോഗ് വിദഗ്ധന്മാരും പ്രത്യേക ക്ഷണിതാക്കളും ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന പ്രഥമ യോഗമാണ് നടക്കുന്നത്.
വിഷന്‍ ഇന്ത്യ അറ്റ് 2047 എന്ന സമഗ്ര പദ്ധതി ഇന്ത്യ ഇന്നുവരെ കാണാത്ത മാറ്റത്തിലേക്കുള്ള ചവിട്ടുപടിയായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. എല്ലാ കേന്ദ്രമന്ത്രിമാരോടും തങ്ങളുടെ വകുപ്പിന്റെ സമ്പൂര്‍ണമായ ലക്ഷ്യം തയ്യാറാക്കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആന്റ് പബ്ലിക് ഗ്രീവന്‍സ് എന്ന വകുപ്പിന്റെ അദ്ധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.
രാജ്യം ഏറ്റവും മികച്ച മുന്നേറ്റമാണ് നടത്തേണ്ടതെന്ന് അജണ്ടയില്‍ വ്യക്തമാക്കുന്നു.
കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട ഒരുവകുപ്പിലും തീരുമാനങ്ങള്‍ക്ക് കാലതാമസം വരരുതെന്നതാണ് സുപ്രധാന നിര്‍ദ്ദേശം. 15 മേഖലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും മുന്‍ ഉദ്യോഗസ്ഥരും, ഐ.ഐ.ടി, ഐ.ഐ.എം, എ.എസ്.സി.ഐ എന്നീ സ്ഥാപന മേധാവികളടക്കം ശനിയാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
Post Your Comments