ന്യൂഡല്‍ഹി: ബഹിരാകാശ രംഗത്ത് ആധിപത്യം ഉറപ്പിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ. രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യം വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ്. ക്രയോജനിക് എന്‍ജിന്റെ യോഗ്യതാ പരീക്ഷണം വിജയകരമായതായി ഐഎസ്ആര്‍ഒ അറിയിച്ചു. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആര്‍ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സില്‍ പ്രത്യേകമായി സജ്ജീകരിച്ച സംവിധാനത്തിലായിരുന്നു പരീക്ഷണം. ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള ഗുണമേന്മ പരീക്ഷണത്തില്‍ തെളിഞ്ഞതായി ഐഎസ്ആര്‍ഒ അറിയിച്ചു. 720 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്നതായിരുന്നു പരീക്ഷണം.
പരീക്ഷണം വിജയകരമായിരുന്നുവെന്നും ലക്ഷ്യങ്ങള്‍ നിറവേറ്റിയെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തതാണ് ക്രയോജനിക്ക് എഞ്ചിന്‍. ഗഗന്‍യാന്‍ ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒന്നാണിത്. ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള ക്രയോജനിക് എന്‍ജിന്‍ യോഗ്യത പൂര്‍ത്തിയാക്കുന്ന പരീക്ഷണങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
Post Your Comments