Latest NewsNewsInternational

സ്വന്തം വിസർജ്യം കുപ്പിയിലാക്കി ആരാധകർക്ക് സമ്മാനിക്കുന്ന നടി, വിചിത്രം !

അധോവായു കുപ്പിയിലാക്കി വിറ്റ മോഡലിന് ശേഷം ആരാധകർക്ക് സ്വന്തം വിസർജ്യം കുപ്പിയിലാക്കി നൽകുന്ന നടിയുടെ കഥ പുറത്ത്

അധോവായു കുപ്പിയിലാക്കി വിറ്റ മോഡലിന്റെ കഥ അടുത്തിടെ വൈറലായിരുന്നു. അമ്പരപ്പോടെയായിരുന്നു പലരും ഈ വാർത്ത കേട്ടത്. ഇപ്പോഴിതാ, സ്വന്തം വിസർജ്യം കുപ്പിയിലാക്കി ആരാധകർക്ക് സമ്മാനിക്കുന്ന നടിയുടെ വിചിത്രമായ കഥയാണ് പുറത്തുവരുന്നത്. ‘ടീൻ മോം’ എന്ന ഫാൻ അക്കൗണ്ടിൽ നിന്നും പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് ഫറ എബ്രഹാം എന്ന നടി തന്റെ വിചിത്രമായ രീതികളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. വീഡിയോ വൈറലായതോടെ ഇത് പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

Also Read:‘പ്രാദേശിക നിയന്ത്രണങ്ങൾ മതി’ : ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

തന്റെ ആരാധകർക്ക് ഒരു പാത്രത്തിൽ തന്റെ വിസർജ്യം അയയ്ക്കുകയാണെന്ന് നടി പറയുന്ന വീഡിയോ ആണ് പുറത്തുവന്നത്. ‘ഞാൻ എങ്ങനെ ഒരു പാത്രത്തിൽ കാര്യം സാധിക്കുന്നതെന്ന് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു, ശേഷം ഞാൻ അത് നിങ്ങൾക്ക് അയയ്ക്കുന്നു. ഓ, വളരെ രസകരമാണ്. മനം ഉണ്ടാകാതിരിക്കാൻ ഞാൻ മുകളിൽ കുറച്ച് പഞ്ഞി വെച്ചിട്ടുണ്ട്’, നടി പറയുന്നു. വീഡിയോ കണ്ട ആരാധകർ അമ്പരപ്പിലാണ്. നടി തമാശ പറഞ്ഞതാണോ എന്നാണു ഇവരുടെ സംശയം. അയ്യേ! എന്ന് പറഞ്ഞ് ആരാധകർ നടിക്കെതിരെ വിമർശനമുന്നയിച്ചു.

നേരത്തെ, കണ്ണാടിക്കുപ്പികളിൽ അധോവായു നിറച്ച് വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ച മോഡലിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ അമേരിക്കൻ റിയാലിറ്റി ടിവി താരം കൂടിയായ സ്റ്റെഫാനി മാറ്റോ എന്ന മോഡലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമാണ് പിന്നീട് പുറത്തുവന്നത്. ആശുപത്രിയിലെത്തിയ ശേഷം ജാറിൽ അധോവായു വിൽക്കുന്ന തന്റെ കരിയർ ഉപേക്ഷിച്ചു എന്ന് അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button