ThrissurKeralaNattuvarthaLatest NewsNewsCrime

ട്യൂഷനെത്തിയ എട്ട് വയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി: തൃശൂരിൽ യുവതിക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

തൃശ്ശൂര്‍ : ട്യൂഷന്‍ ക്ലാസിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. പെൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ തിരുവില്യാമല സ്വദേശിനിയായ 48 വയസുകാരിയെ 20 വർഷത്തെ തടവ് ശിക്ഷയ്ക്കാണ് വിധിച്ചിരിക്കുന്നത്. തൃശ്ശൂര്‍ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. എട്ട് വയസുള്ള പെണ്‍കുട്ടിയെ ആയിരുന്നു ഇവര്‍ പീഡനത്തിന് ഇരയാക്കിയത്. ഹിന്ദി ട്യൂഷന് വേണ്ടി വീട്ടിൽ എത്തിയ പെൺകുട്ടിയെ പലതവണ ഇവർ ചൂഷണം ചെയ്യുകയായിരുന്നു. പ്രകൃതി വിരുദ്ധ പീഡനം നടത്തിയ വിവരം ആരും അറിയരുതെന്നും യുവതി കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടിയെ കുളിപ്പിക്കുന്നതിനിടെ ശരീരത്തിൽ ചെറിയ മുറിപ്പാടുകൾ കണ്ട കുട്ടിയുടെ അമ്മ വിവരം തിരക്കിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

ഇതോടെ, കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചെറുതുരുത്തി പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.. 20 വര്‍ഷം ശിക്ഷാ വിധിയ്ക്ക് പുറമേ ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴയൊടുക്കിയില്ലെങ്കില്‍ പത്ത് മാസം കൂടി തടവ് അനുഭവിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button