ഒറിഗോണ്‍ : ലോകത്ത് വീണ്ടും കൊറോണ അതിവേഗം വ്യാപിക്കുകയാണ്. നിരവധി രാജ്യങ്ങളില്‍ പ്രതിദിനം മൂന്ന് ലക്ഷത്തോളം കൊറോണ കേസുകളാണ് സ്ഥിരീകരിക്കുന്നത് . ഒമിക്രോണിന്റെ ആവിര്‍ഭാവം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ വലിയ തോതില്‍ ബാധിച്ച് വരികയാണ്. ഈ സാഹചര്യത്തിലാണ് വളരെ വിചിത്രമായ പഠന വിവരങ്ങള്‍ പുറത്തുവരുന്നത്.
Read Also : കൊറോണ കേസുകള്‍ കുതിച്ചുയരുന്നു , മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴത്തുക ഇരട്ടിപ്പിച്ചു
മനുഷ്യ കോശങ്ങളിലേക്ക് വൈറസ് കടന്നുകയറുന്നതിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ചില രാസ സാന്നിധ്യങ്ങള്‍ കഞ്ചാവ് ചെടിയിലുണ്ടെന്നാണ് ഗവേഷണ റിപ്പോര്‍ട്ട്. കഞ്ചാവില്‍ കണ്ടെത്തിയ രണ്ട് ഘടകങ്ങളാണ് ഇത്തരത്തില്‍ വൈറസില്‍ നിന്നും പ്രതിരോധിക്കാന്‍ സഹായിക്കുക എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഈ ഘടകങ്ങള്‍ കഞ്ചാവിലുണ്ടെന്ന് കരുതി കഞ്ചാവ് ചുരുട്ടി പുകച്ചാല്‍ പ്രതിരോധ ശക്തി കൈവരിക്കാന്‍ സാധിക്കില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അമേരിക്കയിലെ ഒറിഗോണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഫാര്‍മസി കോളേജില്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍. പ്രകൃതി ദത്തമായ ഉല്‍പ്പന്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സര്‍വകലാശാലയുടെ പുതിയ ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കഞ്ചാവിലെ സിബിജിഎ, സിബിഡിഎ എന്നീ രണ്ട് ഘടകങ്ങളാണ് കൊറോണ വൈറസില്‍ നിന്നും പ്രതിരോധിക്കാന്‍ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. കാന്നബിഗറോളിക് ആസിഡും കാന്നബിഡിയോളിക് ആസിഡുമാണിത്. വൈറസ് മനുഷ്യകോശത്തിലേക്ക് പ്രവേശിക്കുന്നതിനെ ഒരു പരിധി വരെ തടയാന്‍ ഈ രണ്ട് ഘടകങ്ങള്‍ക്കും സാധിക്കുമെന്ന് പഠനം നടത്തിയ ഗവേഷകരായ റിച്ചാര്‍ഡ് വാന്‍ ബ്രീമെനും സംഘവും വ്യക്തമാക്കുന്നു.
Post Your Comments