Latest NewsIndia

അരമാസത്തിൽ 8 ഓപ്പറേഷനുകൾ, സൈന്യം തീർത്തത് 14 തീവ്രവാദികളെ: 2022 ഭീകരർക്ക് ‘ശുഭവർഷം’എന്ന് സൂചന

ജമ്മു: പുതുവർഷത്തിൽ, ജമ്മു കശ്മീരിലെ ഭീകരവേട്ട പൂർവ്വാധികം ഊർജിതമാക്കി സൈന്യം. രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം സൈന്യം നടത്തിയത് 8 ഓപ്പറേഷനുകൾ ആണ്. ഇതിൽ 14 ഭീകരരെയാണ് സൈന്യം വധിച്ചത്. ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

14 ഭീകരരിൽ ഏഴുപേർ പാകിസ്ഥാൻ പൗരന്മാരാണ് എന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സീനിയർ ഗ്രേഡ് കോൺസ്റ്റബിൾ രോഹിത് ചിബ്ബിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കുൽഗാമിൽ, ഭീകരരുമായി ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് രോഹിത്തിന് ജീവൻ നഷ്ടപ്പെട്ടത്.

പൗരന്മാരെ മറയാക്കിപ്പിടിക്കുക എന്നതാണ് ഇപ്പോൾ ഭീകരർ കശ്മീരിൽ പയറ്റുന്ന തന്ത്രം. ഹൈദർപോരയിൽ, അത്തരം ഒരു സംഭവത്തിനിടെ സിവിലിയനെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് രോഹിത് വെടിയേറ്റ് മരിച്ചത്. ഭീകര പ്രവർത്തനങ്ങൾ അമർച്ച ചെയ്യാൻ സൈന്യം തുനിഞ്ഞിറങ്ങിയിരിക്കുകയാണ് കശ്മീരിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button