Latest NewsNewsInternational

പ്രണയം തകര്‍ന്ന് ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷന്മാര്‍ക്ക് ആയുസ് കുറയാന്‍ സാധ്യത: പുതിയ പഠനം പുറത്ത്

ഇതുവരെയുള്ള പഠനം വിവാഹമോചിതരായ ആളുകളെ കേന്ദ്രീകരിച്ചായിരുന്നുവെന്ന് ഗവേഷക കരോലിന കെ. ഡേവിഡ്‌സെൻ പറഞ്ഞു.

കോപ്പൻഹേഗൻ: ഒന്നിലധികം പ്രണയങ്ങള്‍ തകര്‍ന്ന് ഒരു വര്‍ഷത്തിലധികം ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷന്മാര്‍ക്ക് ക്യാന്‍സര്‍ വരാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനം. ഡെൻമാർക്കിലെ കോപ്പൻഹേഗൻ സർവകലാശാലയിലെ ഗവേഷകർ 48 മുതൽ 62 വരെ പ്രായമുള്ള 1,442 ഡാനിഷ് സ്ത്രീകളിലും 3,170 പുരുഷന്മാരിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങളുള്ളത്. ജേണൽ ഓഫ് എപ്പിഡെമിയോളജി ആന്റ് കമ്മ്യൂണിറ്റി ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഓരോ പങ്കാളിയും അവരുടെ ജീവിതകാലത്ത് എത്ര പ്രണയ തകര്‍ച്ച അനുഭവിച്ചതായും എത്ര വർഷം അവർ ഒറ്റയ്ക്ക് ജീവിച്ചെന്നും ഗവേഷകർ പരിശോധിച്ചതിലാണ് പുതിയ കണ്ടെത്തലുള്ളത്.

ഒരു വർഷത്തിൽ താഴെ മാത്രം ഒറ്റയ്ക്ക് താമസിക്കുന്നതായി റിപ്പോർട്ട് ചെയ്ത ആളുകളെ പഠനത്തിലെ നിയന്ത്രണ ഗ്രൂപ്പിൽ ഉൾപ്പെടുത്തി. പഠനത്തില്‍ പങ്കെടുത്തവരുടെ വിദ്യാഭ്യാസ നിലവാരം, വിട്ടുമാറാത്ത രോഗ ചരിത്രങ്ങൾ, ബോഡി മാസ് ഇന്‍ഡക്സ്, കുടുംബ ചരിത്രങ്ങൾ എന്നിവയും ഗവേഷകര്‍ പരിശോധിച്ചു.

Read Also: മെഗാ തിരുവാതിര നടത്തിയത് അശ്രദ്ധകൊണ്ട്: മന്ത്രി വി.ശിവന്‍കുട്ടി

കൂടുതൽ പ്രണയ തകര്‍ച്ച അനുഭവിച്ച പുരുഷന്മാർക്ക് രക്തപരിശോധനയിൽ കൺട്രോൾ ഗ്രൂപ്പിനേക്കാൾ ശരാശരി 17% ഉയർന്ന രോഗ ബാധ(ഇന്‍ഫ്ലമേഷന്‍)ഉണ്ടെന്ന് കണ്ടെത്തി. ഏഴോ അതിലധികമോ വർഷം ഒറ്റയ്ക്ക് ജീവിച്ച പുരുഷന്മാർക്ക് 12% ഉയർന്ന രോഗ ബാധക്കും(ഇന്‍ഫ്ലമേഷന്‍) സാധ്യത കാണുന്നു, ഇത് വൈകാതെ നേരത്തെയുള്ള മരണത്തിലേക്കും നയിക്കും. പഠനത്തിൽ കൂടുതൽ പ്രണയതകര്‍ച്ച അനുഭവിച്ച ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്ക് അധിക രോഗ സാധ്യത കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇതുവരെയുള്ള പഠനം വിവാഹമോചിതരായ ആളുകളെ കേന്ദ്രീകരിച്ചായിരുന്നുവെന്ന് ഗവേഷക കരോലിന കെ. ഡേവിഡ്‌സെൻ പറഞ്ഞു. നിരവധി ആരോഗ്യ വിദഗ്ധര്‍ ഏകാന്തതയെക്കുറിച്ച് വ്യാപക ആശങ്ക പ്രകടിപ്പിക്കുന്നതിനാല്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ള വിവാഹിതരാകാത്ത ആളുകളെ പഠിക്കാനാണ് ഗവേഷണം ലക്ഷ്യമിട്ടതെന്ന് ഡേവിഡ്സൺ പറഞ്ഞു. കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹംഎന്നിവയ്ക്കുള്ള ഉയർന്ന അപകടസാധ്യതയ്ക്ക് ഇന്‍ഫ്ലമേഷന്‍ കാരണമാകും. പഠനത്തിന് നിരവധി പരിമിതികളുണ്ടായിരുന്നതായും സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാർ പഠനത്തിൽ പങ്കെടുത്തതിനാൽ, സ്ത്രീകളിൽ കണ്ട ഇന്‍ഫ്ലമേഷന്‍റെ അഭാവത്തെ ആ വ്യത്യാസങ്ങൾ സ്വാധീനിച്ചിരിക്കാമെന്ന് ഗവേഷക നിരീക്ഷിച്ചു.

shortlink

Post Your Comments


Back to top button