NattuvarthaKeralaNews

മുൻ എംഎൽഎ എസ്.രാജേന്ദ്രനെതിരെ റവന്യൂ വകുപ്പ് : കൈയേറിയ ഭൂമി ഒഴിയാന്‍ നിര്‍ദേശം

ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ നടപടിയുമായി റവന്യൂ വകുപ്പ്. രാജേന്ദ്രന്‍ കൈയേറിയ സര്‍ക്കാര്‍ ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി കൈയേറിയ സ്ഥലത്ത് വേലികെട്ടി നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കണമെന്നും ഭൂമി ഒഴിയണമെന്നും ഉത്തരവില്‍ പറയുന്നു. എസ് രാജേന്ദ്രന്റെ കൈവശമുളള ഇക്കാ നഗറിലുളള നാല് സെന്റ് ഭൂമിയോട് ചേര്‍ന്ന് എട്ട് സെന്റ് ഭൂമി കൈയേറാനുളള ശ്രമമാണ് നടന്നതെന്നാണ് ആരോപണം.

Also Read : ധീരജ് കൊലപാതകക്കേസ്: രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കീഴടങ്ങി

കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് വേലികെട്ടി തിരിക്കാനുളള നിര്‍മാണ ജോലികള്‍ ആരംഭിക്കുകയായിരുന്നു. ഇതിനിടയിലാണ് വിഷയം റവന്യൂ വകുപ്പിന്റെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ സ്‌റ്റോപ്പ് മെമോയാണ് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button